കോവളം: പാലപ്പൂര് ഹോളി ക്രോസ്സ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വിസ്മയക്കാഴ്ച എന്ന പരിപാടി സംഘടിപ്പിച്ചു. നവംബർ 15 ഞായറാഴ്ച ഇടവക വികാരി ഫാ. യൂജിൻ ബ്രിട്ടോ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സെൽവരാജ് ജോസഫ് പ്രദർശനത്തിന് നേതൃത്വം നൽകി. നാണയം, കറൻസി, തപാൽ ഉരുപ്പടികളിൽ ക്രൈസ്തവ വിഷയം ആലേഖനം ചെയ്ത വസ്തുക്കളും പുരാവസ്തുക്കളും തിരുശേഷിപ്പുകൾ എന്നിവയുടെ പ്രദർശനമാണ് വിസ്മയ കാഴ്ചയിൽ ക്രമീകരിച്ചിരുന്നത്. സമാപനത്തിൽ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ അവാർഡ് ജേതാവായ അധ്യാപകന് ആദരവും നൽകി.


