വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയിലെ മത്സ്യമേഖല ശുശ്രൂഷ സമിതിയുടെ കീഴിലെ മത്സ്യകച്ചവട സ്ത്രീ ഫോറത്തിന്റെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും വെള്ളയമ്പലത്ത് ഡിസംബർ 10 ഞായറാഴ്ച നടന്നു. രൂപത മത്സ്യമേഖലാ ശുശ്രൂഷഡയറക്ടർ ഫാദർ ഷാജിൻ ജോസ് ഉദ്ഘാടനം ചെയ്ത് ക്രിസ്തുമസ് സന്ദേശം നൽകി.
ഓരോ ഫെറോയിൽ നിന്നും 15 എക്സിക്യൂട്ടീവ് അംഗങ്ങൾ വീതം 90 അംഗങ്ങൾ പങ്കെടുത്തു. ഉണ്ണിയേശു പിറക്കേണ്ടത് നമ്മുടെയൊക്കെ ഹൃദയങ്ങളിലാണെന്നും അതിനായി ഹൃദയത്തിൽ വിനയത്തിന്റെയും സ്നേഹത്തിന്റെയും തൊട്ടിലൊരുക്കി ഈ ക്രിസ്തുമസ് ഒരു അനുഭവമാക്കി മാറ്റാൻ ഏവർക്കും സാധിക്കണമെന്ന് ഉദ്ഘാടനം ചെയ്ത രൂപത മത്സ്യ മേഖല ഡയറക്ടർ ഫാദർ ഷാജിൻ ജോസ് പറഞ്ഞു. മത്സ്യ വിപണന സ്ത്രീ ഫോറം രൂപത പ്രസിഡന്റ് ശ്രീമതി ശോശാമ്മ യേശുദാസ് എക്സിക്യൂട്ടീവ് അംഗം ശ്രീമതി മാഗി എന്നിവർ ക്രിസ്മസ് സന്ദേശം നൽകി. തുടർന്ന് കേക്ക് മുറിക്കുകയും ക്രിസ്മസ് സമ്മാനം അംഗങ്ങൾക്ക് നൽകുകയും ഓരോ ഫെറോനയുടെയും വിവിധതരത്തിലുള്ള കലാപരിപാടികളും അവതരിപ്പിക്കുകയും ചെയ്തു.