വലിയതുറയിൽ സെൻ്റ് സെബാസ്റ്റ്യന്‍സ് വുമണ്‍ എംപവര്‍ മെന്‍റ് പ്രോജക്ട ആരംഭിച്ചു. ഒരുവര്‍ഷത്തെ പ്രോജക്ട് വലിയതുറ ബീമാപള്ളി പൂന്തുറ മേഖലകളിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. പ്രോജക്ട് ഉദ്ഘാടനം നവംബര്‍ മാസം 22 ഇന് സെന്‍റ് ആന്‍റണീസ് സ്കൂളില്‍ വെച്ച് നടന്നു. മോൺ. തോമസ് നെറ്റോ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങില്‍ ടി എസ് എസ് എസ് ഡയറക്ടര്‍ ഫാദർ സാബാസ് ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തോമസ്, സഖി സംഘാടക മേഴ്സി അലക്സാണ്ടര്‍ എന്നിവര്‍ സന്നിഹിരായിരുന്നു . പ്രോജക്റ്റ് പ്രവര്‍ത്തകരക്കായുള്ള ട്രെയിനിങ്ങും അതോടൊപ്പം നടത്തി.