വലിയതുറ ഫെറോന
ചൈൽഡ് പാർലമെന്റ് കുട്ടികളുടെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു. ലഹരി വിരുദ്ധ റാലിയോടുകൂടിയാരംഭിച്ച ശിശുദിന ആഘോഷത്തിൽ വിവിധ ഇടവകകളിൽ നിന്നായി ചൈൽഡ് പാർലമെന്റ് മന്ത്രിമാരുമെത്തി. വലിയതോപ്പ് സെന്റ് ആൻസ് ദൈവാലയ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ കുട്ടികൾ,ലഹരി, സ്ത്രീ പീഡനം, അശാസ്ത്രീയ തുറമുഖ നിർമ്മാണം എന്നീ വിഷയങ്ങൾ സ്കിറ്റിലൂടെ അവതരിപ്പിക്കുകയും ചൈൽഡ് പാർലമെന്റ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉദ്ഘാടന കർമ്മം നടത്തുകയും ചെയ്തു.
തിരുവനന്തപുരം സാമൂഹ്യ ശുശ്രൂഷ വിഭാഗം ഡയറക്ടർ ഫാ.ആഷ്‌ലിൻ ജോസ് കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. കേരള പോലീസ് സൈബർ ഡോം പോലീസ് ഓഫീസർ ശ്രീ. ആനന്ദ് വിഎസ്, കുട്ടികൾക്ക് സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി. കുട്ടികൾ വരച്ച പോസ്റ്റർ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും നടന്നു. പരിപാടികളിലെ വിജയികൾക്ക് ഇടവക വികാരി ഫാ. സാബാസ് ഇഗ്നേഷ്യസ് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.