കോവളം ഫെറോനയിൽ ചൈൽഡ് പാർലമെന്റിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷങ്ങൾ കോവളം ഫെറോന സെന്ററിൽ വച്ചു നടന്നു. കുഞ്ഞുങ്ങളുടെ ശിശുദിനറാലിയോടുകൂടി ആരംഭിച്ച കാര്യപരിപാടികൾ ഫാ. ജെനിസ്റ്റൻ ചൈൽഡ് പാർലമെന്റ് മന്ത്രിമാരോടൊപ്പം ഉത്ഘാടനം ചെയ്തു. കുട്ടികളുടെ ക്വിസ് മത്സരം, ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.
അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ് കുട്ടികൾക്ക് ശിശുദിന സന്ദേശവും ആശംസകളും നേർന്നു. ശ്രീ അജീഷ് കുട്ടികൾക്ക് മാധ്യമങ്ങളുടെ ദുരുപയോഗത്തെ കുറിച്ചും ഇന്റർനെറ്റ് ഉപയോഗത്തെയും ദുരുപയോഗത്തെയും കുറിച്ച് ക്ലാസ്സ് എടുത്തു. കുട്ടി താരങ്ങളുടെ മത്സര കലാപരിപാടികളും, വിജയികളായ കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു. ഈ വർഷത്തെ ശിശുദിനാഘോഷത്തിലൂടെ കുഞ്ഞുങ്ങൾക്ക് ആവേശവും പുതിയ ദർശനങ്ങളും നൽകുവാൻ സാധിച്ചതായി സംഘാടകര്‍ അറിയിച്ചു.