തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടികളിൽ താരങ്ങളായി കുട്ടി മന്ത്രിമാർ. പേട്ട ഫെറോനയുടെ ചൈൽഡ് പാർലമെന്റ് കുട്ടികളുടെ ആഘോഷങ്ങൾ ഞായറാഴ്ച കുന്നിൻപുറം നിത്യസഹായ മാതാവിന്റെ ദൈവാലയത്തിൽ വച്ചു നടന്നു. ചൈൽഡ് പാർലമെന്റ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉത്ഘാടനം നടന്നു.
ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ കലാപരിപാടികളും ശിശുദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സന്ദേശങ്ങളും നൽകി. ഫാ. ജെറോൾഡ് സാവിയോ, ഫാ. അഭിലാഷ് എന്നിവരും കുട്ടികളുടെ കലാ വിരുന്നിൽ സന്നിഹിതരായിരുന്നു.