തിരുവനന്തപുരം അതിരൂപതയിലെ കടലോര ഗ്രാമമായ പുത്തൻതോപ്പ്, ശാന്തിപുരം, പള്ളിത്തുറ, വെട്ടുകാട്, വെട്ടുതുറ തുടങ്ങി നിരവധി ഇടവകകൾ സമ്പൂർണ വാക്‌സിനേറ്റഡ് ഇടവകകൾ പദ്ധതിയുമായി മാതൃകയാകുന്നു. സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചു കൊണ്ടും വിദേശങ്ങളിൽ ആയിരിക്കുന്ന ഇടവക അംഗങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് ഇടവക ജനങ്ങൾക്ക് പൂർണ്ണമായി ഫസ്റ്റ് ഡോസ് വാക്‌സിനേഷൻ പദ്ധതി സാധ്യമാക്കുവാൻ ശ്രമിച്ചുകൊണ്ടു ഈ ഇടവകകൾ അതിരൂപതക്ക് അഭിമാനവും കേരളത്തിനു മാതൃകയുമായി മാറുന്നത്.
പള്ളിത്തുറ ഇടവക കനേഡിയൻ അസോസിയേഷൻ ഓഫ് പള്ളിത്തുറയുടെ സാമ്പത്തിക സഹായത്തോടെ125 പേർക്ക് സൗജന്യമായി കോവിഷിൽഡ് വാക്‌സിനേഷൻ നൽകി. വെട്ടുകാട് ഇടവകയിലെ വാട്സ് ആപ്പ് കൂട്ടായ്മകളായ നാട്ടുവിശേഷവും,പ്രൗഡ് ടു ബീ ഓഫ് വെട്ടുകാടും നടത്തിയ ശ്രമഫലമായി രണ്ടു ദിവസങ്ങളിലായി 700 ൽ അധികം ആളുകൾക്ക് സൗജന്യ വാക്സിൻ നൽകാൻ കഴിഞ്ഞു.
സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ഓൺലൈൻ ബുക്കിങ്ങും പരിമിതികൾ കാരണം സാധ്യമാകാതെ വന്നപ്പോഴാണ് മെഗാ വാക്‌സിൻ എന്ന പദ്ധതിയുമായി ഇടവകകൾ മുന്നിട്ടിറങ്ങിയത്. അടുത്തടുത്ത് സംഭവിച്ച കോവിഡ് മരണങ്ങൾ പിടിച്ചു കെട്ടുക എന്ന ഉദ്ദേശത്തോടെ യുവജനങ്ങളുടെ കൂട്ടായിമ, മറ്റു ഇടവക സംഘടനകളുടെ പ്രവർത്തനങ്ങൾ ഇവയൊക്കെയാണ് മെഗാ വാക്‌സിനേഷൻ എന്ന പദ്ധതി വിജയകരമാക്കിയത്.