തിരുവനന്തപുരം : തിരുവനന്തപുരം ലത്തീൻ അതിരൂപത നിയുക്ത മെത്രാപ്പോലീത്ത തോമസ് ജെ നെറ്റോയുടെ മെത്രാഭിഷേക സ്ഥാനാരോഹണ ചടങ്ങുകളുടെയും ഭാഗമായി സുവനീർ തയ്യാറാകുന്നു.
തിരുവനന്തപുരം ലത്തീൻ അതിരൂപത ചരിത്രം പരമാവധി ഉൾകൊള്ളിച്ചു കൊണ്ടാകും സുവനീർ പുറത്തിറങ്ങുക. മുൻ രൂപത അദ്ധ്യക്ഷൻ ആർച്ചു ബിഷപ്പ് സൂസപാക്യം പിതാവിൻറെ 32 വർഷത്തെ രൂപത ശുശ്രുഷയും, , ശതാബ്‌ദിയിലേക്ക് പ്രവേശിക്കുന്ന രൂപതതയുടെ ചരിത്രവും തോമസ് നെറ്റോ പിതാവിന്റെ ശുശ്രുഷ പ്രവർത്തനങ്ങളുടെ ദർശനത്തെയും ചേർത്തിണക്കിക്കൊണ്ടായിരിക്കും സുവനീർ പ്രസിദ്ധികരിക്കുന്നത്.
രൂപത ചരിത്രം, മെത്രാന്മാർ, മത്സ്യത്തൊഴിലാളി സമൂഹം കടന്നുപോയ സാമൂഹിക പ്രശ്നങ്ങൾ, രൂപതയുടെ സമകാലിക നീക്കങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ സുവനീറിൽ പ്രതീക്ഷിക്കാം.
ശശി തരൂർ എം.പി. , ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ബിനോയ് വിശ്വം, ജോർജ് ഓണക്കൂർ, മോൺ. യൂജിൻ എച് പെരേര, മോൺ. ജെയിംസ് കുലാസ്, അനിൽ കുമാർ, റെയ്നോൾഡ്, ലിസ്ബ, മേഴ്‌സി അലക്സൻഡർ തുടങ്ങി നിരവധി ആത്മീയ – സാംസ്‌കാരിക – സാമൂഹിക – രാഷ്ട്രീയ വ്യക്തിത്വങ്ങളാവും ലേഖനങ്ങൾ എഴുതുന്നത്.
സുവനീർ കമ്മിറ്റി കൺവീനർ ഫാ. പങ്ക്ഗ്രേഷ്യസിന്റെ നേതൃത്വത്തിൽ കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട വൈദികരും കലാ – സാഹിത്യ മേഖലയിലെ അറിയപ്പെടുന്നവരുമായിരിക്കും സുവനീർ തയ്യാറാക്കുന്നത്.