നിയുക്ത മെത്രാപ്പോലീത്തയെ ആശംസ അറിയിക്കാൻ വൈദീക സുഹൃത്തുക്കൾ എത്തി. 1983-89 കാലത്തെ ആലുവ സെൻറ്. ജോസഫ് പൊന്തിഫിക്കൽ സെമിനാരി വിദ്യാർത്ഥികളായിരുന്ന വൈദിക സുഹൃത്തുക്കളാണ് നിയുക്ത മെത്രാപ്പോലീത്ത മോൺ. തോമസ് ജെ നെറ്റോയെ സന്ദർശിക്കുവാൻ എത്തിയത്. വർഷങ്ങൾക്ക് ശേഷം ഉണ്ടായ കൂടിവരവിൽ ഇരട്ടി മധുരമാണ് എല്ലാവർക്കും പങ്കുവെക്കുവാൻ ഉണ്ടായിരുന്നത്.
ഫാ.ജോസ് വലിയപ്പറമ്പിൽ, ഫാ. ആൻ്റണി മഞ്ഞളാംകുന്നിൽ, ഫാ.ജെയിംസ് മൂന്നാനപ്പള്ളി, ഫാ.തോമസ് തടത്തിൽ, ഫാ.സേവ്യർ മരമറ്റം, ഫാ.ജോൺ വീപാട്ടുപറമ്പിൽ, ഫാ.വർഗീസ് തരകൻ, ഫാ. ജോസ് എടക്കുളത്തുർ, ഫാ.പോൾസൺ പാലത്തിങ്കൽ, ഫാ. ജോസഫ് കൊച്ചുപറമ്പിൽ, ഫാ. ടോമി അനിക്കുഴിക്കാട്ടിൽ, ഫാ. ജോസഫ് പപ്പാടി, ഫാ.ജോളി വടക്കൻ, ഫാ.ജെയിംസ് ഇലഞ്ഞിപുരം, ഫാ.പീറ്റർ കണ്ണമ്പുഴ, ഫാ.ജോസഫ് കണിയാപറമ്പിൽ, ഫാ.ആൻ്റണി പുലിക്കൽ, ഫാ. ജോഷി പി.എ., ഫാ.സുജൻ ലിയോൺ, ഫാ.ആൻ്റണി പയ്യപ്പള്ളി, ഫാ. മാത്യു പുനകുളം, ഫാ. ജെറോം ഫെർണാണ്ടസ്, ഫാ. ആൻ്റണി തോപ്പിൽ, ഫാ. അലോഷ്യസ് തൈപ്പറമ്പിൽ, ഫാ. ജോർജ് റെബെറോ, ഫാ. സെഫറിൻ, ഫാ. ജഗദീശൻ, ഫാ.ജോർജ് ആർ.ബി., ഫാ.ഡെന്നിസ് കുമാർ എന്നീ വൈദീകരാണ് ആശംസകൾ അറിയിക്കാൻ ഒത്തുകൂടിയത്.
ഫാ.തോമസ് തടത്തിൽ, ഫാ. ജെറോം ഫെർണാണ്ടസ് എന്നിവരുടെ നേതൃത്വത്തിൽ വെള്ളയമ്പലം ബിഷപ്പ് ഹൗസിലും ടി.എസ്.എസ്.ഹാളിലുമായി ഫെബ്രുവരി 11, 16 തിയതികളിലാണ് വൈദീകർ മെത്രാപ്പോലീത്തയെ ആശംസകൾ അറിയിക്കാൻ എത്തിയത് . കേരളത്തിലെ എല്ലാ രൂപതകളിൽ നിന്നും തമിഴ്നാട് , കർണ്ണാടക എന്നിവടങ്ങളിലും നിന്നുമാണ് വൈദീകർ എത്തിയത്.