വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയിലെ വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തന വിലയിരുത്തലും നിലവാരമുയർത്തലും ലക്ഷ്യംവച്ചുള്ള ബന്ധപ്പെട്ടവരുടെ കൂടിവരവ് വെള്ളയമ്പലത്ത് ഡിസംബർ 11 തിങ്കളാഴ്ച നടന്നു. വിവിധ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്നന്നതും, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നതും പുരോഗതി കൈവരിക്കുന്നതുമായ മുപ്പതോളം സ്ഥാപനങ്ങളുടെ വിലയിരുത്തൽ പ്രക്രീയയാണ് നടന്നത്.
സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് ഉപകരിക്കുന്ന പ്രസ്തുത യോഗത്തിന് സഹായ മെത്രാൻ ബിഷപ്പ് ക്രിസ്തുദാസ്, വികാർ ജനറൽ മോൺ. യൂജിൻ എച്ച്. പെരേര, ശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ലോറൻസ് കുലാസ് സെനറ്റ് സെക്രട്ടറി ഫാ. ലെനിൻ ഫെർണ്ണാണ്ടസ് എന്നിവർ നേതൃത്വം നൽ കി. ഓരോ സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്നവർ നിശ്ചയിച്ച സമയത്ത് 2023 ഏപ്രിൽ മുതൽ നവംബർ വരെയുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്നുള്ള ശാക്തീകരണ പ്രവർത്തനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയും കൂട്ടായ തീരുമാനങ്ങൾ കൈകൊള്ളുകയും ചെയ്തു. ഇന്ന് നടന്ന യോഗത്തിലെ തീരുമാനങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾ തുടർദിവസങ്ങളിൽ പ്രതിഫലിക്കും.