Contact
Submit Your News
Wednesday, July 2, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

“ലത്തീൻ സമുദായത്തിന്റെ ശാക്തീകരണം – ജനജാഗരം”: സമാപനം ഡിസംബർ 17 ന്‌ തിരുവനന്തപുരം അതിരൂപതയിൽ.

newseditor by newseditor
12 December 2023
in Announcements, Archdiocese
0
“ലത്തീൻ സമുദായത്തിന്റെ ശാക്തീകരണം – ജനജാഗരം”: സമാപനം ഡിസംബർ 17 ന്‌ തിരുവനന്തപുരം അതിരൂപതയിൽ.
0
SHARES
385
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ലത്തിൻ സമുദായത്തിന്റെ ഏകോപനത്തിനും ശാക്തികരണത്തിനും തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ കണ്ടെത്തി അവയെ അതിജീവിക്കാനുള്ള വഴികൾ തേടുന്ന ജനജാഗരം പരിപാടിയുടെ സമാപനം 2023 ഡിസംബർ 17, ഞായറാഴ്ച തിരുവനന്തപുരം അതിരൂപതയിൽ നടക്കും. കെ.ആർ.എൽ.സി.സി യുടെ നേതൃത്വത്തിൽ നവംബർ 4 ന്‌ വയനാട് കല്പറ്റയിൽ നിന്നാണ്‌ ജനജാഗരം ആരംഭിച്ചത്. ഓരോ രൂപതയും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ ഉയർത്തിപിടിച്ച് ഇതിനകം കേരളത്തിലെ 12 ലത്തിൻ രൂപതകളിലും ജനജാഗരം നടന്നുകഴിഞ്ഞു.

കേരളത്തിൽ ലത്തീൻ സമൂഹം പൊതുവായി നേരിടുന്ന പ്രധാനവെല്ലുവിളി ജനാധിപത്യ സംവിധാനങ്ങളിലും ഭരണ നിർവ്വഹണ സമിതിയിലും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലായെന്നതാണ്‌. അതുപോലെ കേരളത്തിന്റെ വിദ്യാഭാസ്യ മേഖലയിൽ നിസ്തുലമായ സംഭാവനകൾ ലത്തീൻ സമൂഹം നൽകുമ്പോഴും ഉദ്യോഗതലത്തിൽ ലത്തിൻ സമുദായാംഗങ്ങളുടെ പങ്കാളിത്തം ആശാവഹമല്ല. ഇതുകൂടാതെയാണ്‌ ഓരോ രൂപതയും അഭിമുഖീകരിക്കുന്ന നിരവധിയായ പ്രാദേശിക വിഷയങ്ങൾ.

ജനജാഗരം തിരുവനന്തപുരം അതിരൂപതയിൽ പ്രവേശിക്കുമ്പോൾ എടുത്ത്കാട്ടുന്ന പ്രധാന വിഷയം തീരജനതയുടെ നിലനില്പിന്റെ പ്രശ്നങ്ങളാണ്‌. തീരജനത തീരത്തുനിന്നും കുടിയിറക്കപ്പെടുന്ന ഭായാനകമായ സ്ഥിതിവിശേഷമാണ്‌ തലസ്ഥാനജില്ലയിൽ നിലകൊള്ളുന്നത്. അശാസ്ത്രീയമായ വികസന പദ്ധതികൾ കാരണമുണ്ടാകുന്ന തീരശോഷണം തീരജനതയുടെ ജീവിതത്തിനും, മുതലപ്പൊഴിയിലെ അപകടങ്ങൾ മത്സ്യത്തൊഴിലാളികളുടെ ജീവനും, തീരദേശ ഹൈവേ തീരവാസികളുടെ നിലനില്പിനും വെല്ലുവിളികൾ ഉയർത്തുന്നു. ഭരണകൂടവും പൊതുസമൂഹത്തിലെ ഒരു വിഭാഗവും തീരജനതയുടെ ഈ ആശങ്കകൾ വികസനമെന്ന മറയിൽനിർത്തി കണ്ണടയ്ക്കുന്ന സമീപനമാണ്‌ കാലങ്ങളായി തുടരുന്നത്. ഈ വിഷയങ്ങളിൽ ബന്ധപ്പെട്ടവരുടെ അടിയന്തിരശ്രദ്ധയും പരിഹാര മാർഗ്ഗങ്ങളും എത്രയുംവേഗം ഉണ്ടാകണമെന്നാണ്‌ തിരുവനന്തപുരത്ത് ജനജാഗരം സമാപിക്കുമ്പോൾ ആവശ്യപ്പെടുന്നത്.

2023 ഡിസംബർ 17, ഞായർ 3 മണിക്ക് വലിയവേളി പാരിഷ്ഹാളിലാണ്‌ ജനജാഗരത്തിന്റെ സമാപന സമ്മേളനം നടക്കുന്നത്. അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് സ്വാഗതമേകുന്ന പ്രസ്തുത സമ്മേളനത്തിൽ സഹായമെത്രാൻ ബിഷപ്പ് ക്രിസ്തുദാസ് ആർ ആധ്യക്ഷത വഹിക്കും. സമ്മേളനം മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി റവ. ഫാ. തോമസ് തറയിൽ ആമുഖ സന്ദേശവും കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണവും നടത്തും. ഡോ. ജോൺസൺ ജാമെന്റ്, ഫാ. ആഷ് ലിൻ ജോസ്, എന്നിവർ തിരുവനന്തപുരത്തെ ലത്തീൻ സമുദായം നേരിടുന്ന വിവിധ വിഷയങ്ങളെ അവതരിപ്പിക്കും ശ്രീ. പാട്രിക് മൈക്കിൾ, ശ്രീമതി ജോളി പത്രോസ്, ശ്രീ. ഗ്ലാവിയസ് എന്നിവർ വിഷയങ്ങളിന്മേൽ പ്രതികരണം നടത്തും. വലിയതുറ ഫെറോന വികാരി ഫാ. ഹൈസിന്ത് എം. നായകം, കെ.സി.വൈ.എം അതിരൂപത ജനറൽ സെക്രട്ടറി പ്രീതി എഫ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തീരത്തുണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് ജനകീയ പഠനസമിതി നടത്തിയ പഠനത്തിന്റെ പൂർണ്ണരൂപം ഉൾക്കൊള്ളുന്ന വെബ്സൈറ്റ് സമ്മേളനത്തിൽ പ്രകാശനം ചെയ്യും. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. ഇഗ്നേഷ്യസ് തോമസ് കൃതജ്ഞതയർപ്പിക്കും. അതിരൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

Previous Post

അതിരൂപതയിലെ സ്ഥാപനങ്ങളുടെ വിലയിരുത്തൽ യോഗം നടന്നു.

Next Post

മോൺ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മെത്രാഭിഷേകം ജനുവരി 20 ന്

Next Post
മോൺ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മെത്രാഭിഷേകം ജനുവരി 20 ന്

മോൺ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മെത്രാഭിഷേകം ജനുവരി 20 ന്

No Result
View All Result

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.