തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ സമരം നിർത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മുനമ്പം സമരസമിതി തള്ളി. വഖഫ് ആസ്തി വിവര പട്ടികയിൽ നിന്ന് ഭൂമി ഒഴിവാക്കും വരെ നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. ജുഡീഷ്യൽ കമ്മിഷനോട് സഹകരിക്കുമെന്ന് ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രിയോട് അറിയിച്ച സമരക്കാർ, നേരിട്ട് ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.
ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാൻ ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമീഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമര സമിതിയെ അറിയിച്ചു. നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്, ഇക്കാര്യം വഖഫ് ബോർഡ് അംഗീകരിച്ചിട്ടുണ്ട്.
2008 ല്‍ നിയോഗിച്ച നിസാര്‍ കമ്മീഷന്‍ ഒരു ജൂഡീഷ്യല്‍ കമ്മിഷന്‍ ആയിരുന്നു. അതേ തുടര്‍ന്ന് 2022 ല്‍ ഇവിടുത്തെ ജനങ്ങള്‍ അറിയാതെയാണ് ഭൂമി വഖഫ് ബോര്‍ഡി േലക്ക് എഴുതിയെടുത്തത്. തീരപ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനു വേണ്ടിയാണ് വീണ്ടുമൊരു കമ്മീഷനെ വയ്ക്കുന്നതെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. 33 വര്‍ഷം റവന്യൂ അവകാശങ്ങള്‍ ഉണ്ടായിരുന്നത് കമ്മീഷനെ വച്ച് വീണ്ടും പരിശോധിക്കുകയെന്നാല്‍ ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍ നിഷേധിക്കുന്നതാണ്. തിരുവനന്തപുരത്തു നടന്ന യോഗതീരുമാനം പുറത്തുവന്ന ഉടനെ പ്രതിഷേധമിരമ്പി. സമരസമിതി പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തി.
