അടിമലത്തുറ: രോഗികൾക്ക് കൈത്താങ്ങാകുന്ന കരുതൽ പദ്ധതി അടിമലത്തുറ ഇടവകയിൽ സാമൂഹ്യ ശുശ്രൂഷയും യുവജന ശുശ്രൂഷയും സംയുക്തമായി നടപ്പിലാക്കി. അടിമലത്തുറ ഇടവക സഹവികാരി ഫാ. മാർത്തോമ അലക്സാണ്ടറിന്റെ ദിവ്യബലിയോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം അടിമലത്തുറ ഇടവക വികാരി ഫാ. വിൽഫ്രഡ് ഉദ്ഘാടനം ചെയ്തു.
സഹവികാരി ഫാ. മാർത്തോമാ അലക്സാണ്ടർ, ഇടവക സാമൂഹ്യ ശുശ്രൂഷ സെക്രട്ടറി മിനി ബിനു, ഫൊറോന സിസ്റ്റർ ആനിമേറ്റർ സിസ്റ്റർ ലിദിയ സാറ, പുല്ലുവിള ഫൊറോന റീജിയണൽ ആനിമേറ്റർ വളർമതി, സബ് ആനിമേറ്റർ ശ്രുതി ക്രിസ്റ്റഫർ, ഇടവക കെസിവൈഎം പ്രസിഡന്റ് ആന്റോ, കെസിവൈഎം സെക്രട്ടറി ഷിബിൻ, ബി സി സി കോഡിനേറ്റർ പോൾ പീറ്റർ, ഇടവക കമ്മറ്റി പ്രതിനിധി മേരി സെലിൻ എന്നിവർ സംസാരിച്ചു.