അഞ്ചുതെങ്ങ്: വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി അഞ്ചുതെങ്ങ് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു. ഇടവകയിലെ 80 യൂണിറ്റിലും 10 വാർഡിലും സ്റ്റുഡൻസ് ഫോറം രൂപം കൊള്ളുന്നതിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ ഇടവക വികാരി ഫാ. സന്തോഷ് അധ്യക്ഷത വഹിച്ചു. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൻ ഉദ്ഘാടനം ചെയ്തു.
സ്റ്റുഡൻസ് ഫോറത്തിന്റെ പ്രസിഡന്റ് ഗോഡ്സൺ, വൈസ് പ്രസിഡന്റ് സപ്ന, സെക്രട്ടറി ഷിബിന, ജോയിന്റ് സെക്രട്ടറി റോബിൻ, ക്യാഷ്യർ ഫെബിയാൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ അഖിലാ, സഫാനിയ ആർ, ബിനിഷ എ ബിജു, നിഖിൽ പി, ഡിച്ചു ഡിക്സൺ, കാർത്തിക, ബിന്ദു എന്നിവരെ തിരഞ്ഞെടുത്തു. 400-ഓളം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ കൺവീനർ മല്ലിക, ആനിമേറ്റർ ഗ്ലാഡിസ്, ഇടവക എക്സിക്യൂട്ടീവ് അംഗങ്ങൾ, ടീച്ചേഴ്സ് തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഗെയിമുകളും ഏവരുടെയും ശ്രദ്ധനേടി.