തിരുവനന്തപുരം: യഥാർത്ഥ റോമൻ കത്തോലിക്കർ ലത്തീൻ കത്തോലിക്കർ എന്നതിന് ഔദ്യോഗിക സ്ഥിരീകരണം. സിറിയൻ കത്തോലിക്കർ റോമൻ കത്തോലിക്കരെന്ന് ഉപയോഗിച്ച് വന്നതിനാലാണ് ആശയക്കുഴപ്പം നിലനിന്നിരുന്നത്. 2024 ഫെബ്രുവരി 8 ന് സിറിയൻ കത്തോലിക്കരുടെ ഔദ്യോഗിക പേരിനെ സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയതോടുകൂടി ആശയക്കുഴപ്പത്തിന് വിരാമമാകുന്നു.
ഇനിമുതൽ ഔദ്യോഗിക രേഖകളിൽ ലത്തീൻ കത്തോലിക്കർ റോമൻ കത്തോലിക്കരെന്നും സിറിയൻ കത്തോലിക്കർ സീറോ മലബാർ സിറിയൻ കാത്തലിക് എന്നും മാറും. സിറിയൻ കത്തോലിക്കരും റോമൻ കത്തോലിക്കായെന്ന് ഉപയോഗിച്ചിരുന്നതിനാൽ സർക്കാർ തലത്തിൽ വ്യക്തത വരുത്താൻ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഇന്നലെ ഇറങ്ങിയ ഉത്തരവ്. കേരളത്തിൽ റോമൻ കത്തോലിക്കരെന്നാൽ ലത്തീൻ കത്തോലിക്കർ മാത്രം. ലോകമാകെ സമുദായനാമം റോമൻ കത്തോലിക്കർ എന്ന് ഏകീകരണമാവുകയും ആശയക്കുഴപ്പം അവസാനിക്കുകയും ചെയ്യും.
