തിരുവനന്തപുരം: പ്രമുഖ അഭിഭാഷക സെലിൻ വിൽഫ്രഡ്(87) അന്തരിച്ചു. 1972 മുതൽ 87 വരെ തുടർച്ചയായ പതിനഞ്ചു വർഷം പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. 81 മുതൽ 87 വരെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. അതിരൂപത നിയമോപദേഷ്ടാവ്, ഫിനാൻസ് കൗൺസിൽ അംഗം, ജൂബിലി മെമ്മോറിയൽ ആശുപത്രി മാനേജിംഗ് കമ്മിറ്റിയംഗം എന്നീ നിലകളിൽ അതിരൂപതയിൽ സ്തുത്യർഹമായ സേവനം ചെയ്തിട്ടുണ്ട്.
ചെറിയതുറ വെടിവയ്പ്, കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസ്, ശിവഗിരി കേസ് തുടങ്ങി നിരവധി കേസുകളിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. 62 വർഷത്തിലേറെ അഭിഭാഷകയായിരുന്ന ഇവർ നിരവധി ക്രിമിനൽ കേസുകൾക്കു വേണ്ടിയും ഹാജരായിട്ടുണ്ട്. അഭിഭാഷകനും ആദ്യകാല നിയമസഭ എൽസിയുമായിരുന്ന വിൽഫ്രഡ് സെബാസ്റ്റ്യനായിരുന്നു ഭർത്താവ്. ചെറിയതുറ സ്വദേശിയായ സെലിൻ കഴിഞ്ഞ മാസം നാലിനും കോടതിയിൽ ഹാജരായിരുന്നു. ലോയേഴ്സ് കോൺഗ്രസിന്റെ ആദ്യ കമ്മിറ്റിയിൽ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. നിത്യശാന്തി നേരുന്നു.