നല്ല ഭാവിക്കായി ലഹരി വിരുദ്ധ സന്ദേശവുമായി പുല്ലുവിള ഫെറോന ശിശുദിന ആഘോഷം. ലഹരി വിരുദ്ധ സന്ദേശ റാലിയോടു കൂടി ആരംഭിച്ച ശിശുദിന ആഘോഷ പരിപാടിയിൽ ചൈൽഡ് പാർലമെന്റ് മന്ത്രിമാർ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ചൈൽഡ് പാർലമെന്റ് കുട്ടികളുടെ നേതൃത്വത്തിലാണ് ഫെറോനയിൽ ശിശുദിനം ആഘോഷിച്ചത്. പുല്ലുവിള ഫെറോനയിൽ കരുംകുളം ഇടവകയിലെ സൗഹൃദം കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ വിവിധ ഇടവകകളിൽ നിന്നുള്ള ചൈൽഡ് പാർലമെന്റ് മന്ത്രിമാർ പങ്കെടുത്തു.
കുളത്തൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗീതാ സുരേഷ്, തിരുപ്പുറം എക്സൈസ് എസ് ഐ ശ്രീ. രതീഷ്, ടി എസ് എസ് ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ്, ഫാ. അഗസ്റ്റിൻ ജോൺ എന്നിവർ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. ശിശുദിനത്തോടനുബന്ധിച്ച് മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികളും പോസ്റ്റർ പ്രദർശനവും കുട്ടി മന്ത്രിമാർ സംഘടിപ്പിച്ചു. ടീം ഈദർ ഇന്ത്യ കോർഡിനേറ്റർ ശ്രീധു കുട്ടികൾക്ക് ലീഡേഴ്‌ഷിപ് എന്ന വിഷയത്തിൽ ട്രെയിനിങ് നൽകുകയും ചെയ്തു.