കരുംകുളം: കരുംകുളം ഇടവകയിൽ പുല്ലുവിള ഫെറോന, കരുംകുളം ഇടവക സാമൂഹ്യ ശുശ്രൂഷ സമിതിയും, ചൈൽഡ് പാർലമെന്റും, തിരുവനന്തപുരം ഗ്രേറ്റർ ലയൺസ് ക്ലബ്ബും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. Izara Premium Eye Care ഹോസ്പിറ്റൽ ക്യാമ്പിന് നേതൃത്വം നൽകി. ഫാ. സജീവ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് റീജിയൻ ചെയർപേഴ്സൺ ഷാജി ഡിക്രൂസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Izara Premium Eye Care ഹോസ്പിറ്റലിലെ ഡോ. അപർണ, ലയൺസ് ക്ലബ് സെക്രട്ടറി സുമ, ട്രഷറർ ശ്രീകല എന്നിവർ ആശംസകൾ അർപ്പിച്ചു. 86 അംഗങ്ങൾക്ക് ക്യാമ്പിലൂടെ സേവനം ലഭ്യമായി.


