വലിയ വേളി: വലിയതുറ ഫെറോന ബി. സി. സി. യുടെ നേതൃത്വത്തിൽ റിസോഴ്സ് ടീമിന് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ഏപ്രിൽ 26 ഞായറാഴ്ച്ച വലിയവേളിയിൽ വച്ച് നടന്ന പരിപാടി വലിയതുറ ഫെറോനാ ബി. സി. സി. കോഡിനേറ്റർ ഫാ. ജോസഫ് ബാസ്റ്റിൻ ഉദ്ഘാടനം ചെയ്തു. 75 അംഗങ്ങൾ ഒത്തുചേർന്ന ഈ പരിപാടിയിൽ മുൻ ബി. സി. സി. കമ്മിഷൻ സെക്രട്ടറി ഡോ. മൈക്കിൾ തോമസ് ക്ലാസിന് നേതൃത്വം നൽകി. ഒരു റിസോഴ്സ് പേഴ്സന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെയും സവിശേഷതകളെയും കുറിച്ച് ക്ലാസിൽ വിശദീകരിച്ചു. ഫൊറോന സെക്രട്ടറി കെനഡി സ്വാഗതം ആശംസിച്ചു. ക്ലൈമന്റ് ഡി സിൽവ നന്ദിയർപ്പിച്ചു. ഫെറോനാ ആനിമേറ്റർ സിസ്റ്റർ ജോസഫിന പരിപാടികൾക്ക് നേതൃത്വം നൽകി.
