കുന്നുംപുറം: കുന്നുംപുറം നിത്യ സഹായം മാതാ ദേവാലയത്തിൽ സാമൂഹ്യ ശുശ്രൂഷ സമിതിയും ഹെൽത്ത് ക്ലബും സംയുക്തമായി ഹെൽത്ത് ക്ലിനിക് സംഘടിപ്പിച്ചു. എല്ലാ രോഗങ്ങൾക്കും ഉള്ള പ്രാഥമിക ചികിത്സയും കുട്ടികൾക്കായി ബി.എം.ഐ പരിശോധനയും ക്ലിനിക്കിൽ ലഭ്യമാക്കി. പേട്ട ഫെറോന കരുതൽ പാലിയേറ്റീവ് പരിചരണം നടത്തിവരുന്ന ഡോക്ടർ സതീഷിന്റെ നേതൃത്വത്തിൽ നടന്ന ഹെൽത്ത് ക്ലിനിക്കിൽ, ഗോകുലം മെഡിക്കൽ കോളേജ് പ്രൊഫസർ ഡോക്ടർ സുനന്ദ സതീഷ് ക്യാൻസറിനെക്കുറിച്ചുള്ള ബോധവൽക്കരണവും ജനങ്ങൾക്ക് നൽകി. കൂടാതെ കുന്നുംപുറം ഹെൽത്ത് ക്ലബ് അംഗവും SAT സീനിയർ നഴ്സുമായ ശ്രീമതി ടെസ്ബി ജേക്കബിന്റെയും, കരുതൽ പാലിയേറ്റീവ് അംഗമായ ശ്രീമതി ലീനയുടെ സേവനവും, ലഭ്യമായി. ഇടവക വികാരി ഫാ. ഷാജു വില്യം ഉദ്ഘാടന കർമ്മം നിർവഹിച്ച ഹെൽത്ത് ക്ലിനിക്കിൽ സാമൂഹ്യ ശുശ്രൂഷ സെക്രട്ടറി ശ്രീമതി ത്രേസ്യയും, ഇടവക സെക്രട്ടറി ശ്രീമതി സീന ജോസും, സാമൂഹ്യ ശുശ്രുഷ സമിതി അംഗം ശ്രീ സെൽവരാജും, കോഡിനേറ്റർ ഷൈനി ഷാജും സന്നിഹിതരായിരുന്നു.