അഞ്ചുതെങ്ങ്: കുടുംബങ്ങളുടെ ശാക്തീകരണത്തിനും വീണ്ടെടുപ്പിനുമായി ഒരു ആഴ്ച നീണ്ടുനിൽക്കുന്ന കർമ്മപരിപാടികളുമായി കുടുംബപ്രേഷിത ശുശ്രൂഷ നടത്തുന്ന പ്രഥമ ‘ഫാമിലി അഗാപ്പേ’ അഞ്ചുതെങ്ങ് ഇടവകയിൽ ഏഴുദിനങ്ങൾ പിന്നിട്ടു. ഏഴാദിനം രാവിലെ 9 മണിക്ക് ജീവിതത്തിൽ വെല്ലുവിളികളും മാനസിക സംഘർഷങ്ങളിലും കടന്നുപോകുന്നവർക്കായുള്ള കൗൺസിലിംഗും കുമ്പസാരവും നടന്നു. അതേസമയം കുടുംബ ശുശ്രൂഷ വോളന്റിയേഴ്സ് ദേവാലയവുമായി അകന്നുകഴിയുന്ന കുടുംബങ്ങളെ സന്ദർശിച്ചു.
രാവിലെ 9 മണിക്ക് യുവജനങ്ങൾക്കായി ദേവാലയത്തിൽ ധ്യാനവും, കുമ്പസാരവും, വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകളും നടന്നു. യുവജനങ്ങൾക്ക് അവരുടെ ജീവിതവിളി കണ്ടെത്തുന്നതിനും കുടുംബത്തിനും സഭയ്ക്കും സമൂഹത്തിനും ഗുണകരമാകുന്ന വ്യക്തികാളായി രൂപപ്പെടുന്നതിനും ഉപകരിക്കുന്നതായിരുന്നു യുവജനങ്ങൾക്കുള്ള ധ്യാനം. ഇടവക ജനങ്ങൾക്ക് കുമ്പസാരിക്കാനുള്ള സൗകര്യവും ഇടവക ദേവാലയത്തിൽ ഒരുക്കി. വൈകുന്നേരം നടന്ന ദിവ്യബലിക്ക് യുവജനങ്ങൾ നേതൃത്വം നൽകി.