കഴക്കൂട്ടം: കഴക്കൂട്ടം ഫെറോന പാസ്റ്റർ കൗൺസിൽ യോഗവും ഫെറോന പാസ്റ്റർ കൗൺസിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പും കഴക്കൂട്ടം സെന്റ് ജോസഫ് ഇടവകയിൽ വച്ച് ഫെറോന വികാരി ജോസഫ് ബാസ്റ്റിൻ അച്ചന്റെ നേതൃത്വത്തിൽ നടന്നു. യോഗത്തിൽ പങ്കെടുത്തവർക്ക് ഫെറോന ബിസിസി കോഡിനേറ്റർ ഫാദർ ഇമ്മാനുവൽ സ്വാഗതം ആശംസിച്ചു. അതിരൂപത ചാൻസിലർ ഫാ. ജോസ് ജി നവനേതൃത്ത്വത്തിനുള്ള ക്ലാസ്സ് നയിച്ചു. തുടർന്ന് ഫെറോന വികാരിയുടെ നേതൃത്വത്തിൽ നടന്ന ഇലക്ഷനിൽ വൈസ് പ്രസിഡണ്ടായി ഫാത്തിമ മാതാ ഇടവക ബിനു ലൂയിസിനെയും, ജോയിൻ സെക്രട്ടറിയായി സെന്റ് ജോസഫ് ഇടവകാംഗം ക്ലെമെന്റ് ഫെർണാണ്ടസിന്റെയും, കാഷ്യര്‍ ആയി തുണ്ടത്തിൽ ഇടവകയിലെ ജോൺ വൈ. നെയും, അജപാലിന ശുശ്രൂഷ ജൂലിയറ്റ് പോൾ മുരിക്കുമ്പുഴ ഇടവക, സാമൂഹിക ശുശ്രൂഷയ്ക്കായി ലീല കാര്യവട്ടം ഇടവക, വിദ്യാഭ്യാസ സമിതി ഞാണ്ടൂർക്കോണം ഇടവക Dr.ഡിറ്റിൻ ആൻഡ്രൂസ്, കുടുംബ ശുശ്രൂഷ ഷിജു മങ്ങാട്ടുകോണം ഇടവക, ബിസി ഫെറോന സെക്രട്ടറിയായി ജോസഫ് ഫ്രാൻസിസ് ഫാത്തിമ മാതാ ഇടവക, അല്മായ പ്രതിനിധിയായി മുരുക്കുംപുഴ ഇടവക അജിത് സിറിലിനെയും, യുവജന പ്രതിനിധിയായി കൊയ്ത്തൂർക്കോണം ഇടവക രാഹുലിനെയും, സിസ്റ്റർ പ്രതിനിധിയായി കൊയ്ത്തൂർക്കോണം ഇടവകയിൽ നിന്നും സി. ചിന്നിയെയും, വനിതാ പ്രതിനിധിയായി കഴക്കൂട്ടം സെന്റ് ജോസഫ് ഇടവകാംഗം സരിത നവീനയും തിരഞ്ഞെടുത്തു. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഫെറോന സെക്രട്ടറി ഫാദർ ദീപക് ആന്റോ നന്ദി പ്രകാശിപ്പിച്ചു.