പുതുക്കുറിച്ചി: പുതുക്കുറിച്ചി ഇടവകയിൽ കുട്ടികളിൽ വിശ്വാസ വളർച്ചയ്ക്ക് സഹായകരമാകുന്ന വിവിധ പ്രവർത്തനങ്ങൾ കേർത്തിണക്കിക്കൊണ്ട് നടന്ന Noel Expo 2 ശ്രദ്ധനേടി. തിരുവചനത്തെ കൂടുതൽ അറിയുവാനും അത് പിന്തുടരുവാനും സഹായിക്കുന്ന ബൈബിളധിഷ്ഠിത എക്സിബിഷനാണ് Noel Expo 2. ഇത് ഒരുക്കിയവർക്കും കാഴ്ചക്കാരിയായി എത്തിയവർക്കും വിശ്വാസ ജീവിതത്തിൽ കൂടുതൽ ആഴപ്പെടണമെന്ന ബോധ്യമേകി.
അതോടൊപ്പം കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കാൻ കഥ, കവിത, ഉണ്ണിയേശുവിനൊരു കത്ത് എന്നിവയും സംഘടിപ്പിച്ചു. മികവുപുലർത്തിയ രചനകൾക്ക് സമ്മാനങ്ങൾ നൽകി. വിശുദ്ധരുടെ ജീവിതം കൂടുതലറിയാൻ വിശുദ്ധരുടെ വേഷങ്ങളണിഞ്ഞ് കുട്ടികൾ അണിനിരന്നതും വിശുദ്ധരുടെ ജീവിത വിവരണങ്ങൾ നൽകിയതും അത്മീയാനുഭവം ഏവർക്കും പ്രദാനംചെയ്തു.