തിരുവനന്തപുരം: അതിരൂപതയിലെ വിവിധ ഇടവകകളിൽ കുടുംബ ശുശ്രൂഷയുടെ നേതൃത്വത്തിൽ തിരുക്കുടുംബ തിരുനാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഗോള സഭയിൽ ക്രിസ്തുമസ് കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് തിരുക്കുടുംബ തിരുനാൾ ആഘോഷിക്കുന്നത്. 2024 ഡിസംബർ 29 ഞായറാഴ്ച നടന്ന ദിവ്യബലിയോടുകൂടിയാണ് കുടുംബങ്ങൾക്കുവേണ്ടിയുള്ള വിവിധ പരിപാടികളോടെ തിരുനാളാഘോഷം നടന്നത്.
ഇടവകകളിൽ 25, 50 വർഷം ദാമ്പത്യ ജീവിതം പൂർത്തിയാക്കിയ ജൂബിലി ദമ്പതികളെയും, മുതിർന്ന ദമ്പതികളെയും ആദരിച്ചും. പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകിയും, കുടുംബൾക്ക് തിരുക്കുടുംബത്തിന്റെ ചിത്രങ്ങൾ വിതരണം ചെയ്തും ഇടവകകൾ തിരുക്കുടുംബത്തിന്റെ തിരുനാളാഘോഷം അർഥവത്താക്കി. ഇടവകകളിൽ തിരുക്കുടുംബ തിരുനാൾ ദിനം ആഘോഷിക്കേണ്ടതിന്റെ പ്രാധ്യാന്യവും, മാതൃകാ പ്രവർത്തനങ്ങളും, ദിവ്യബലി സഹായിയും ഉൾകൊള്ളുന്ന അറിയിപ്പും ലഘുലേഖയും അതിരൂപത കുടുംബശുശ്രൂഷ കാര്യാലയത്തിൽ നിന്നും നേരത്തെ എത്തിച്ചിരുന്നു. ഇത് ഇടവകകളിൽ തിരുനാളാഘോഷം കാര്യക്ഷമമാക്കുന്നതിന് വളരേയേറെ സഹായകരമായി.
തിരുക്കുടുംബത്തിന്റെ തിരുനാൾ കാര്യക്ഷമമായും അർഥവത്തായും ആഘോഷിക്കുന്നതിന് നേതൃത്വം നൽകിയ ഇടവകകളിലെ കുടുംബ ശുശ്രൂഷ സമിതിയംഗങ്ങളെ അതിരൂപത ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയാസ് അഭിനന്ദിക്കുകയും കൃതഞ്ജത രേഖപ്പെടുത്തുകയും ചെയ്തു.