പുതുക്കുറിച്ചി: പുതുക്കുറിച്ചി ഇടവകയിലെ മതബോധന സമിതിയംഗങ്ങൾ ബൈബിൾ വചനങ്ങൾ പകർത്തിയെഴുതി. വിവിധ പ്രായത്തിലുള്ള 43 അംഗങ്ങൾ ഒന്നാം ഘട്ടത്തിൽ ബൈബിളിലെ സുവിശേഷങ്ങളാണ് വചനങ്ങൾ പകർത്തിയെഴുതുന്നതിന് തിരഞ്ഞെടുത്തത്. പ്രാരംഭഘട്ടം പൂർത്തിയാക്കി ക്രിസ്തുമസ് ദിനത്തിലെ പാതിരാ ദിവ്യബലിയിൽ ഇടവക വികാരി ഫാ. ഇഗ്നാസി രാജശേഖരൻ പ്രകാശനം ചെയ്തു. ബൈബിൾ മുഴുവൻ പകർത്തിയെഴുതുന്ന അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് സമിതിയംഗങ്ങൾ. തിരുവചനത്തിൽ ആഴപ്പെടാനുള്ള ഈ സംരഭത്തിന് അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ആശംസകളറിയിച്ചു.