മുട്ടട: പേട്ട ഫൊറോനയിലെ മുട്ടട ഇടവക ജനജാഗരം സമ്മേളനം സംഘടിപ്പിച്ചു. നവംബർ 23 ശനിയാഴ്ച പാരിഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ ഇടവക വികാരി ഫാദർ പോൾ പഴങ്ങാട്ട് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ‘ജനജാഗരം സാമുദായിക മുന്നേറ്റത്തിനും ആത്മായ ശാക്തീകരണത്തിനും’ എന്ന വിഷയത്തിൽ അതിരൂപത റിസോഴ്സസ് പേഴ്സൺ അംഗം സുരേഷ് പീറ്റർ ക്ലാസ് നയിച്ചു. ഇടവകകളിൽ നവനേതൃത്വം വരുന്നതിന് മുന്നോടിയായി നടന്ന പരിപാടിയിൽ ‘നവനേതൃത്വം 2025-27’ എന്ന വിഷയത്തിൽ ബിസിസി ആനിമേറ്റർ ആഗ്നസ്ബാബു, ‘ലഹരിയുടെ വ്യാപനം തടയൽ’ എന്നീ വിഷയം സാമൂഹ്യ ശുശ്രൂഷ ആനിമേറ്റർ റെജി, ‘ഉന്നത വിദ്യാഭ്യാസ പിന്നോക്ക അവസ്ഥ, തൊഴിൽ ഇല്ലായ്മ’ വിദ്യാഭ്യാസ ആനിമേറ്റർ ശോഭാ ഷിജു എന്നിവരും ക്ലാസുകൾക്ക് നേതൃത്വം നൽകി.