തൂത്തൂർ ഇടവക ക്രിസ്തീയ ജീവിത വിശ്വാസ പരിശീലന രംഗത്ത് 60 വർഷത്തോളം സേവനമനുഷ്ഠിച്ചിരുന്ന ശ്രീമതി ക്യാൻ്റി പൗലോസ് ക്രിസ്തുവിൽ നിദ്ര പ്രാപിച്ചു. തൂത്തൂർ ഇടവക കാറ്റിക്കിസം പ്രഥമ അധ്യാപികയായും തൂത്തൂർ ഫെറോന എക്സിക്യൂട്ടീവ് അംഗമായും സോഡാലിറ്റി, വിൻസെൻറ് ഡി പോൾ, ലീജിയൻ ഓഫ് മേരി എന്നീ ഭക്തസംഘടനകളിലും ദീർഘകാലം പ്രവർത്തിച്ചിരുന്നു.
പരേതയുടെ മൃതസംസ്കാര കർമ്മം ജൂൺ ഇരുപത്തിയേഴാം തീയതി ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് തൂത്തൂർ ഫൊറോന പള്ളിയിൽ വച്ച് നടക്കും.