കണ്ണാന്തുറ: കേരളാ കർഷിക വികസന ക്ഷേമ വകുപ്പ് തിരുവനന്തപുരം കോർപറേഷൻ കൃഷി ഭവന്റെ കീഴിൽ ചിങ്ങം 1 കാർഷിക ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കൃഷിയിൽ മികവ് പുലർത്തിയ കർഷകരെ ആദരിച്ചു. മികച്ച തീരദേശ കർഷകയ്ക്കുള്ള അവാർഡ് കണ്ണാന്തുറ സ്വദേശി ശ്രീമതി എൽസി ഫ്രാൻസിസിനെ തെരഞ്ഞെടുത്തു. ആദരിക്കുന്നതിന്റെ ഭാഗമായി കേരള ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു പൊന്നാട അണിയിച്ച് പുരസ്കാരം നല്കി. തീരദേശ വാസികൾക്കും കൃഷിയിൽ സജീവമാകാനും നേട്ടങ്ങൾ കൊയ്യാനും സാധിക്കുമെന്ന് ശ്രീമതി എൽസി ഫ്രാൻസിസ് തെളിയിച്ചതായി യോഗത്തിൽ പങ്കെടുത്ത വിശിഷ്ടവ്യക്തികൾ അഭിപ്രായപ്പെട്ടു. തുടർന്ന് കണ്ണാന്തുറ ഇടവകയും പുരസ്കാര ജേതാവിനെ ഇടവകതലത്തിൽ ആദരിച്ചു.