പുല്ലുവിള : കുട്ടികളിൽ കായിക അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി പുല്ലുവിള ഇടവകയിൽ വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കംകുറിച്ചു. വേനലവധിക്കാലത്ത് ഒന്നരമാസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പ് ഏപ്രിൽ 22 ബുധനാഴ്ച ഇടവക വികാരി ഫാ. ആന്റണി എസ്. ബി ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന് ഷൈജു, തങ്കപ്പൻ, അലക്സ് എന്നിവർ നേതൃത്വം നൽകും. എല്ലാ ദിവസവും രാവിലെ 6.30 മുതൽ 8.30 വരെയാണ് പരിശീലനം നടക്കുക. ഇടവക വിദ്യാഭ്യാസ കൺവീനർ ബോസ്കോ, സഹവികാരി ഫാ. ക്രിസ്തുദാസ്, പുല്ലുവിള ഇടവക വിദ്യാഭ്യാസ സമതി എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ക്യാമ്പിന് ആവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

