വെള്ളയമ്പലം / തുത്തൂർ: 2025 വർഷത്തെ ലോഗോസ് ക്വിസിന് ഒരുങ്ങാൻ സഹായിക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പിന്റെ ഒൻപതാം പതിപ്പ് മൂന്ന് ഭാഷകളിൽ പ്രകാശനം ചെയ്തു. ഒൻപതാം പതിപ്പിൽ മലയാളം, ഇംഗ്ലിഷ് ഭാഷകൾ കൂടാതെ തമിഴ് ഭാഷയിലും ഗെയിമിൽ പങ്കെടുക്കാൻ സാധിക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള ഗെയിമിന്റെ പ്രകാശനം വെള്ളയമ്പലം ആർച്ച്ബിഷപ്സ് ഹൗസിൽ വച്ചുനടന്ന ചടങ്ങിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത നിർവഹിച്ചു. തുത്തൂർ ഫെറോന സെന്ററിൽ നടന്ന ചടങ്ങിൽ ഗെയിമിന്റെ തമിഴ് പതിപ്പ് ഫെറോന വികാരി ഫാ. സിൽവെസ്റ്റർ കുരിശ് പ്രകാശനം ചെയ്തു.
ഓരോ വർഷത്തെയും ലോഗോസ് ക്വിസിന്റെ പാഠഭാഗങ്ങൾ വിവിധ റൗണ്ടുകളിലായി ഉൾക്കൊള്ളിച്ച് ഒരു ഗെയിമിന്റെ രൂപത്തിൽ ക്രമീകരിച്ചിരിക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പ് ലോകം മുഴുവനുമായി നിരവധിപേരാണ് ഓരോ വർഷവും കളിച്ചൊരുങ്ങുന്നത്. ഗെയിമിലെ വിജയികളെ 2025 സെപ്തംബറിൽ പ്രഖ്യാപിക്കും. ഒന്നാം സ്ഥാനത്തിന് 10000/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ്, രണ്ടാം സ്ഥാനത്തിന് 7500/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ്, മുന്നാം സ്ഥാനം നേടുന്നവർക്ക് 5000/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ്, 4 മുതൽ 10 വരെ സ്ഥാനകാർക്ക് 1000/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ് എന്നിവ മലയാളത്തിനും, ഇംഗ്ലീഷിനും, തമിഴിനും ലഭിക്കും.
ഗയിം പ്ലേസ്റ്റോർ ലിങ്ക് ▶ LOGOS QUIZ GAME 2025