വെള്ളയമ്പലം: 2024-25 അധ്യയന വർഷത്തെ കെ.സി.എസ്.എൽ. വാർഷികം 2025 ഫെബ്രുവരി 7 ന് വെള്ളയമ്പലം ആനിമേഷൻ സെൻ്ററിൽ നടന്നു. കെ.സി.എസ്.എൽ. ജനറൽ സെക്രട്ടറി മാസ്റ്റർ ശ്രേയസിൻ്റെ (St. ലിയോ XIII HS, പുല്ലുവിള) സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.എസ്.എൽ. പ്രസിഡൻ്റ് മേരി റാണി ടീച്ചർ അധ്യക്ഷയായിരുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത മുൻ കെ.സി.എസ്.എൽ. ഡയറക്ടറും നിലവിൽ നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടറുമായ ഫാ. ജോണി കെ. ലോറൻസ് മുഖ്യാതിഥിയായിരുന്നു. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ റവ.ഫാ.സജു റോൾഡൻ അനുഗ്രഹ പ്രഭാഷണം നടത്തി.
2023 – 24 അധ്യയന വർഷത്തെ മികച്ച അധ്യാപകനുളള ഷെവലിയർ അവാർഡ് ജേതാവായ ഡാമിയൻ, സംസ്ഥാന പ്രസിഡൻറ് ബേബി തദ്ദയൂസ് എന്നിവരെ ആദരിച്ചു. തിരുവനന്തപുരം അതിരൂപത കെ.സി.എസ്.എൽ. ഡയറക്ടർ ഫാ. ഡേവിഡ്സൺ ജസ്റ്റസ്, മുൻ പ്രസിഡൻ് ഡാമിയൻ, കെ.സി.എസ്.എൽ. സംസ്ഥാന പ്രസിഡൻറ് ബേബി തദ്ദയൂസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് ക്രേദോ ക്വിസ്സിലും, സംസ്ഥാന രൂപത തലങ്ങളിലെ കലാ സാഹിത്യ മത്സരങ്ങളിലും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.സി.എസ്.എൽ. പേഴ്സൺ കുമാരി സൂസൻ (St തോമസ് HSS, പൂന്തുറ) നന്ദിയർപ്പിച്ച് സംസാരിച്ചു. കാർമ്മൽ HSS-ലെ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ നൃത്തവും, St ജോസഫ് HSS-ലെ വിദ്യാർത്ഥികളുടെ കലാവിരുന്നും അരങ്ങേറി.