വലിയതുറ: ലൂർദ് മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് വലിയതുറ ഫൊറോനയിലെ കണ്ണാന്തുറ, വെട്ടുകാട്, കൊച്ചുവേളി, വലിയതുറ എന്നീ ഇടവകയിൽ കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ രോഗിദിനം ആചരിച്ചു. ഫെബ്രുവരി 11 ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനമാണ് ആഗോള സഭ രോഗികൾക്കായുള്ള പ്രാർഥന ദിനമായി ആചരിക്കുന്നത്. കുടുംബശുശ്രൂഷ പ്രവർത്തകർ രോഗികൾക്ക് ദേവാലയത്തിൽ ഒത്തുചേരുന്നതിനുള്ള സൗകര്യം ഒരുക്കി. തുടർന്ന് ഇവർക്കായി പ്രത്യേകം അനുരഞ്ജന കൂദാശയും, തൈലാഭിഷേകവും, പ്രാർത്ഥനയും നടത്തി. ഇടവകകളിൽ ലൂർദ്ദ മാതാവിന്റെ തിരുനാൾ ദിനത്തിലോ അല്ലങ്കിൽ സൗകര്യപ്രദമായ സമീപ ദിനങ്ങളിലോ രോഗിദിനം ആചരിക്കണമെന്ന് അതിരൂപത കുടുംബശൂശ്രൂഷ കാര്യാലയത്തിൽ നിന്നും ദിവ്യബലി സഹായിയും മാർഗനിർദ്ദേശങ്ങളും ഇടവകകളിൽ നൽകിയിരുന്നു.