ഫെബ്രുവരി 12ന് നടന്ന സംസ്ഥാനതല ക്രിസ്തുമത സമ്പൂർണ ചരിത്രക്വിസ് വിജയികളെ പ്രഖ്യാപിച്ച് കെആർഎൽസിബിസി. വിജയികളിൽ പതിമൂന്നിൽ 5 സമ്മാനാർഹരും തിരുവനന്തപുരം അതിരൂപതാംഗങ്ങൾ. എ വിഭാഗത്തിൽ കൊച്ചി രൂപതാംഗമായ ഏയ്‌ഞ്ചലീന ജോർജ് ആലത്തറ 89 മാർക്കോടുകൂടി ഒന്നാം സ്ഥാനവും, തിരുവനന്തപുരം അതിരൂപതാംഗങ്ങളായ അക്സ അനിൽ കുമാർ 88 മാർക്കോടുകൂടി രണ്ടാം സ്ഥാനവും, ഷീന ഷിബു 80 മാർക്കോടുകൂടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബി വിഭാഗത്തിൽ കൊച്ചി രൂപതയിൽ നിന്നും ഫിയോന അൽഫോൻസ റോണി (95) ഒന്നാം സ്ഥാനത്തിനും, തിരുവനന്തപുരം അതിരൂപതാംഗങ്ങളായ റിയാൻ എസ്. വിയാനി (91), ജ്യോസ്‌ന ആർ.(90) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. സി വിഭാഗത്തിൽ കൊച്ചി രൂപതാംഗളായ ആനന്ദ ഫെർണാൻഡസ് (98) ഒന്നാം സ്ഥാനവും, ലിബിൻ ജോസഫ് കുരിശിങ്കൽ (96) രണ്ടാം സ്ഥാനവും, തിരുവനന്തപുരം അതിരൂപതാംഗമായ റീജ സി (95) മൂന്നാം സ്ഥാനത്തിനും അർഹരായി. 90- ന് മുകളിൽ മാർക്ക് നേടി കോട്ടപ്പുറം രൂപതയിൽ നിന്നും ശ്രീമതി ലിനി വിൻസെന്റ് (94), കാലിക്കറ്റ് രൂപതയിൽ നിന്ന് ശ്രീമതി ബിന്ദു സി.ടി.(94), കോട്ടപ്പുറം രൂപതയിൽ നിന്ന് ശ്രീമതി ഷാലി ജോസഫ് (93), ലിൻഷി ജോസ് (91) എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.
വിജയികൾക്കുള്ള അവാർഡ്, സർട്ടിഫിക്കറ്റ്, സമ്മാനങ്ങൾ എന്നിവയ്‌ക്കൊപ്പം സംസ്ഥാനതലമത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും അടുത്ത കെആർഎൽസിസി ജനറൽ അസംബ്ലിയിൽ വച്ച് നല്കുമെന്നന്ന് കെആർഎൽസി ബിസി മതബോധനകമ്മീഷൻ അറിയിച്ചു.