പേട്ട ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ ശുശ്രൂഷ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഫെബ്രുവരി ഇരുപത്തിയാറാം തീയതി മൂന്നുമണിക്ക് പൊങ്ങുംമൂട് പാരിഷ് ഹാളിൽ വച്ച് പേട്ട ഫെറോനാ വിദ്യാഭ്യാസ ശുശ്രൂഷ കോഡിനേറ്റർ ഫാ. ലോറൻസ് കുലാസിന്റെ അധ്യക്ഷതയിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഇമ്മാനുവൽ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ, വിദ്യാഭ്യാസ സമിതിയുടെ പ്രവർത്തനങ്ങൾ, അതിരൂപത കർമ്മ പരിപാടികൾ എന്നിവയെക്കുറിചുള്ള നിർദ്ദേശങ്ങൾ പരിശീലകർക്ക് നൽകി.
ഫെറോനാ സമിതി എക്സിക്യൂട്ടീവിന് രൂപം നൽകുകയും ഫെറോന തല പൊതുവിജ്ഞാന മത്സരത്തിൽ വിജയികളായ 15 കുട്ടികൾക്ക് ക്യാഷ് പ്രൈസും ജി.കെ പുസ്തകവും സമ്മാനമായി നൽകി. ഫെറോന കൺവീനർ ശ്രീമതി ഷൈനി ജോസ്, ആനിമേറ്റേർമാർ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.