വിഴിഞ്ഞത്ത് പോലിസിനെ അണിനിരത്തിയുള്ള അക്രമത്തിനെതിരെ ആലപ്പുഴ രൂപത കെ.എൽ.സി.എ,കെസിവൈഎം സംഘടനകളുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധ സംഗമം നടത്തി.
ഭരണകൂടത്തിൻ്റെ ഗൂഡാലോചനയും അധികാരദുർവിനിയോഗവും വച്ചുപൊറുപ്പിക്കില്ലെന്നും,തീരസംരക്ഷണത്തിനും മത്സ്യത്തൊഴിലാളികളോടുള്ള നീതിനിഷേധത്തിനുമെതിരെ സമരം ചെയ്യുന്നത് അടിച്ചമർത്താൻ കള്ളക്കേസുകളും മർദനമുറകളും അനുവദിക്കില്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു.
കെ.എൽ.സി.എ രൂപത പ്രസിഡൻ്റ് ശ്രീ പി.ജി. ജോൺ ബ്രിട്ടോ അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ ആലപ്പുഴ രൂപത പി.ആർ.ഒ. ഫാ. സേവ്യർ കുടിയാംശ്ശേരി ആമുഖ പ്രഭാഷണം നടത്തി. കരിമണൽ ഖനന സമരസമിതി ഏകോപന സമിതി വൈസ് ചെയർമാൻ ശ്രീ. ബി. ഭദ്രൻ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിച്ചു.കെ.ആർ.എൽ.സി.സി ഡെപ്യൂട്ടി സെക്രട്ടറി റവ.ഫാ. തോമസ് തറയിൽ മുഖ്യ പ്രഭാഷണം നടത്തി.
കെസിവൈഎം രൂപത പ്രസിഡൻ്റ് ശ്രീ വർഗീസ് മാപ്പിള,ഫാ.സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ഫാ.തോമസ് മാണിയാപൊഴി,ഫാ.ജോൺസൺ പുത്തൻവീട്ടിൽ, കോൾപിംഗ് ഇന്ത്യ നാഷണൽ പ്രസിഡൻ്റ് ശ്രീ.സാബു വി തോമസ്,
വിഴിഞ്ഞം ഐക്യദാർഢ്യ സമിതി കൺവീനർ ശ്രീ.ജാക്സൺ പൊള്ളയിൽ,
കെഎൽസിഎ രൂപത സെക്രട്ടറി ശ്രീ സന്തോഷ് കൊടിയനാട്ട്, ശ്രീ.തങ്കച്ചൻ തെക്കേ പാലക്കൽ,
ശ്രീ. സെബാസ്റ്റ്യൻ ചാരങ്കാട്, ശ്രീ. തോമസ് കണ്ടത്തിൽ, ശ്രീ. സോളമൻ പനയ്ക്കൽ, ശ്രീ. ആൽബർട്ട് പുത്തൻപുരയ്ക്കൽ, ശ്രീ. ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, ശ്രീമതി ജസ്റ്റീന ഇമ്മാനുവൽ എന്നിവർ അഭിവാദമർപ്പിച്ചു സംസാരിച്ചു.
വിഴിഞ്ഞം ഐക്യദാർഢ്യ സമിതിയുടെ ജില്ലാ നേതാക്കൾ പങ്കെടുക്കുകയും ജില്ലയിൽ അതിവിപുലമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.