Contact
Submit Your News
Tuesday, June 9, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മയില്‍ ലോകം; നിത്യതയിലേക്ക് യാത്രയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം

newseditor by newseditor
21 April 2026
in Announcements, International
0
ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മയില്‍ ലോകം; നിത്യതയിലേക്ക് യാത്രയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം
0
SHARES
46
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി; 12 വര്‍ഷത്തോളം തിരുസഭയെ നയിച്ച ഫ്രാന്‍സിസ് പാപ്പ നിത്യതയിലേക്ക് യാത്രയായിട്ട് ഇന്നേക്ക് ഒരാണ്ട്. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവായി മാറിയ ഫ്രാന്‍സിസ് പാപ്പ 2025 ഏപ്രില്‍ 21നാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. റോമിലെ ജെമല്ലി ആശുപത്രിയിൽ ഒരു മാസത്തിലധികം ചികിത്സയിൽ കഴിഞ്ഞ പാപ്പ, വത്തിക്കാനില്‍ വിശ്രമ ജീവിതം നയിച്ചു വരികെയാണ് കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ പിറ്റേന്ന് പാപ്പ നിത്യസമ്മാനത്തിന് യാത്രയായത്.

2013 മാർച്ച് 13നാണ് അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോർജ് മാരിയോ ബർഗോളിയോ (ഫ്രാന്‍സിസ് പാപ്പ) പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാർപാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയിൽനിന്ന് ആദ്യമായി മാർപാപ്പയാകുന്ന വ്യക്തി, ജെസ്യൂട്ട് സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ മാർപാപ്പ തുടങ്ങീ ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് പാപ്പ അന്നു ആഗോള സഭയുടെ പരമാധ്യക്ഷനായി അവരോധിതനായത്.

2013 ഫെബ്രുവരി 11നാണ് ശാരീരിക അവശതകൾ മൂലം തിരുസഭയുടെ അന്നത്തെ അധ്യക്ഷനായിരിന്ന ബെനഡിക്ട് പതിനാറാമൻ പാപ്പ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോർജ് മരിയോ ബര്‍ഗോളിയോയെ തെരഞ്ഞെടുത്തു. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെ ലോകത്തിന് കാണിച്ചു തന്നിരിന്നു.

ദിവംഗതനായി അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതസംസ്കാരം നടന്നത്. മൃതസംസ്കാരം ശുശ്രൂഷയിലും ദിവ്യബലിയിലും ലക്ഷങ്ങള്‍ പങ്കെടുത്തു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രാര്‍ത്ഥനകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വത്തിക്കാനിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സെൻ്റ് മേരീസ് ബസിലിക്കയില്‍ പാപ്പയുടെ മൃതദേഹം സംസ്ക്കരിച്ചു. ഇന്ന് അനുദിനം ആയിരകണക്കിന് ആളുകളാണ് പാപ്പയുടെ കബറിടത്തിങ്കല്‍ സന്ദര്‍ശനം നടത്തുന്നത്.

ഫ്രാൻസിസ് പാപ്പയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാനിൽ വൈകുന്നേരം അഞ്ച് മണിക്ക് ജപമാല സമർപ്പണവും ആറിന് ദിവ്യബലിയും അർപ്പിക്കപ്പെടും. വത്തിക്കാൻ മീഡിയ ഈ ശുശ്രൂഷകൾ തത്സമയം സംപ്രേഷണം ചെയ്യും. അന്താരാഷ്ട്ര യാത്രകൾക്ക് മുൻപും ശേഷവും ഫ്രാൻസിസ് പാപ്പ പതിവായി പ്രാർഥിച്ചിരുന്ന ‘സാലസ് പോപ്പുലി റൊമാനി’ (റോമൻ ജനതയുടെ രക്ഷകയായ മാതാവ്) എന്ന വിഖ്യാത ചിത്രത്തോടുള്ള അദ്ദേഹത്തിന്റെ അഗാധമായ ഭക്തി പരിഗണിച്ച്, ചടങ്ങിൽ ഒരു സ്മാരക ഫലകം അനാച്ഛാദനം ചെയ്യും. സാലസ് പോപ്പുലി റൊമാനിയുടെ കാൽക്കൽ 126 തവണ അദ്ദേഹം പ്രാർഥനയ്ക്കായി എത്തിയിരുന്നുവെന്ന് ശവകുടീരത്തിലെ ലിഖിതം സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ ആഫ്രിക്കൻ പര്യടനത്തിലുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം ചടങ്ങിൽ വായിക്കപ്പെടും. 

Previous Post

വലിയതുറ സെന്റ് സേവ്യഴ്സ് ഇടവകയിൽ അധ്യാപകരെയും വിദ്യാർഥികളെയും ആദരിച്ചു

Next Post

സമൂഹത്തിന് നന്മ ചെയ്യാനുള്ള വിശുദ്ധിയിലേക്ക് അൽമായർ വിളിക്കപ്പെട്ടിരിക്കുന്നു : ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ

Next Post
സമൂഹത്തിന് നന്മ ചെയ്യാനുള്ള വിശുദ്ധിയിലേക്ക് അൽമായർ വിളിക്കപ്പെട്ടിരിക്കുന്നു : ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ

സമൂഹത്തിന് നന്മ ചെയ്യാനുള്ള വിശുദ്ധിയിലേക്ക് അൽമായർ വിളിക്കപ്പെട്ടിരിക്കുന്നു : ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ

No Result
View All Result

Recent Posts

  • തുത്തൂർ ഫെറോനയിൽ കാഴ്ച, സംസാര, കേൾവി പരിമിത സഹോദരങ്ങളുടെ കൂടിവരവ് നടന്നു
  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വാർഡ് സഭ പരിശീലനം സംഘടിപ്പിച്ചു
  • അയിരൂർ ഇടവകയിൽ പരീക്ഷ വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് നൽകി
  • വെന്നിക്കോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പഠനോപകരണങ്ങൾ  വിതരണം ചെയ്തു
  • വെട്ടുതുറ ഇടവകയിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • തുത്തൂർ ഫെറോനയിൽ കാഴ്ച, സംസാര, കേൾവി പരിമിത സഹോദരങ്ങളുടെ കൂടിവരവ് നടന്നു
  • പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വാർഡ് സഭ പരിശീലനം സംഘടിപ്പിച്ചു
  • അയിരൂർ ഇടവകയിൽ പരീക്ഷ വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് നൽകി
  • വെന്നിക്കോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പഠനോപകരണങ്ങൾ  വിതരണം ചെയ്തു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.