Join Our WatsApp group
Submit Your News
Wednesday, September 23, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നാളെ

newseditor by newseditor
23 September 2026
in International
0
ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നാളെ
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം 2026 സെപ്റ്റംബർ 24-ാം തീയതി അമേരിക്കയിലെ മിസോറിയിലുള്ള സെന്റ് ലൂയിസ് നഗരത്തിലെ ‘ദി ഡോം അറ്റ് അമേരിക്കാസ് സെന്ററിൽ’ നടക്കും. സെന്റ് ലൂയിസ് സമയം ഉച്ചകഴിഞ്ഞ് 2:00 മണിക്ക് (റോം സമയം രാത്രി 9:00 മണി) വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ദിവ്യബലി ആരംഭിക്കും. വത്തിക്കാൻ പ്രതിനിധിയായ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ദിവ്യബലിക്ക് മുന്നോടിയായി രാവിലെ മുതൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും സംഗീതപരിപാടികളും എക്സ്പോയും ഉണ്ടായിരിക്കും. റേഡിയോ, ടെലിവിഷൻ മാധ്യമങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ.

1950-60 കളില്‍ അമേരിക്കയിലെ സംപ്രേഷണം ചെയ്ത “ലൈഫ് ഈസ്‌ വര്‍ത്ത് ലിവിംഗ്” എന്ന ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടെലിവിഷന്‍ വചന പ്രഘോഷണ പരിപാടിയുടെ പേരിലാണ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ അനേകായിരങ്ങള്‍ക്ക് പരിചിതനാകുന്നത്. ദശലക്ഷകണക്കിന് ആളുകളാണ് ഈ പരിപാടി കണ്ടിട്ടുള്ളത്. മരണശേഷവും അദ്ദേഹത്തിനെ വചന പ്രഘോഷണ ഭാഗങ്ങള്‍ പുനഃസംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. 1895-ല്‍ അമേരിക്കയിലെ ഇല്ലിനോയിസില്‍ ജനിച്ച ഷീന്‍ തന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1951-ല്‍ ന്യൂയോര്‍ക്കിലെ സഹായക മെത്രാനായി നിയമിതനായി. 1966-ല്‍ റോച്ചെസ്റ്റര്‍ രൂപതയുടെ മെത്രാനായി. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ച്ച് ബിഷപ്പ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1979-ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ചാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. വിശുദ്ധമായ ജീവിതം കൊണ്ടും സുവിശേഷ തീക്ഷ്ണത കൊണ്ടും അനേകായിരങ്ങളെ പ്രകാശത്തിലേക്ക് നയിച്ച ഫുള്‍ട്ടന്‍ ജെ. ഷീന്‍റെ നാമകരണ നടപടികള്‍ക്ക് 2002-ല്‍ ആരംഭമായി.

2010-ല്‍ ജീവന്റെ അടയാളങ്ങളൊന്നും കാണിക്കാതെ മരിച്ച നിലയില്‍ കണ്ടെത്തിയ ജെയിംസ് എങ്ങ്സ്ട്രോം എന്ന കുട്ടി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നതാണ് ഷീനിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ കാരണമായ അത്ഭുതം. ഫുള്‍ട്ടന്‍ ജെ ഷീനിന്റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ത്ഥിച്ചതോടെയാണ് വൈദ്യശാസ്ത്രം മരിച്ചതായി പ്രഖ്യാപിച്ച കുട്ടി ജീവിതത്തിലേക്ക് തിരികെ വന്നതെന്ന് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടിവി വ്യക്തിത്വത്തിനുള്ള ‘എമ്മി’ അവാര്‍ഡ് രണ്ടു പ്രാവശ്യം ഷീന്‍ മെത്രാപ്പോലീത്തക്ക് ലഭിച്ചിരിന്നു.

Previous Post

ഒക്ടോബർ ഒന്നാം തീയതി കുട്ടികൾക്കൊപ്പം പാപ്പാ ജപമാല പ്രാർത്ഥന ചൊല്ലും

No Result
View All Result

Recent Posts

  • ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നാളെ
  • ഒക്ടോബർ ഒന്നാം തീയതി കുട്ടികൾക്കൊപ്പം പാപ്പാ ജപമാല പ്രാർത്ഥന ചൊല്ലും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നാളെ
  • ഒക്ടോബർ ഒന്നാം തീയതി കുട്ടികൾക്കൊപ്പം പാപ്പാ ജപമാല പ്രാർത്ഥന ചൊല്ലും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.