Contact
Submit Your News
Wednesday, February 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ലോകത്തിനു ക്രിസ്‌തുവിന്റെ പ്രകാശം ആവശ്യമുണ്ട്; ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

newseditor by newseditor
9 May 2025
in International
0
ലോകത്തിനു ക്രിസ്‌തുവിന്റെ പ്രകാശം ആവശ്യമുണ്ട്; ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
0
SHARES
135
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: പുതിയ പാപ്പയെ തെരഞ്ഞെടുത്തുവെന്ന ഔദ്യോഗിക ഫലസൂചനയായി വെളുത്ത പുക പുറത്തുവന്ന് ഒരു മണിക്കൂറിന് ശേഷമാണ് പുതിയ പാപ്പ ലെയോ പതിനാലാമൻ സ്‌ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തിയത്. വത്തിക്കാന്‍ ചത്വരത്തില്‍ പതിനായിരങ്ങള്‍ ആര്‍പ്പുവിളികളോടെയും ഹര്‍ഷാരവത്തോടെയും കൈയടികളുമായും നിലക്കൊണ്ടു. പാപ്പ പറയുന്ന ആദ്യ വാചകത്തിനുള്ള കാത്തിരിപ്പും ഓരോരുത്തരുടെയും മുഖത്ത് ദൃശ്യമായിരിന്നു. എഴുതിത്തയാറാക്കിയ പ്രസംഗവുമായി എത്തിയ ലെയോ പതിനാലാമൻ പാപ്പ ബാല്‍ക്കണിയില്‍ നിന്നു പറഞ്ഞ ആദ്യ വാചകം മറ്റൊന്നുമല്ലായിരിന്നു. “നിങ്ങള്‍ക്കു സമാധാനം”.

പ്രിയ സഹോദരീ സഹോദരന്മാരേ, ഇതായിരുന്നു ദൈവത്തിന്റെ അജഗണത്തിനായി സ്വന്തം ജീവൻ നൽകിയ നല്ല ഇടയനായ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ അഭിവാദ്യം. സമാധാനത്തിന്റെ ഈ അഭിവാദ്യം നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കാനും നിങ്ങളുടെ കുടുംബങ്ങളിലും എല്ലാ ആളുകളിലും, അവർ എവിടെയായിരുന്നാലും, എല്ലാ രാജ്യങ്ങളിലും, ഭൂമി മുഴുവൻ എത്താനും ഞാനും ആഗ്രഹിക്കുന്നു. നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ!

ഇതാണ് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം – നിരായുധമായ, നിരായുധീകരിക്കുന്ന, താഴ്മയും സ്ഥിരോത്സാഹവുമുള്ള സമാധാനം! അത് വരുന്നത് നമ്മെയെല്ലാം നിരുപാധികമായി സ്നേഹിക്കുന്ന ദൈവത്തിൽ നിന്നാണ്. ഈസ്റ്റർ പ്രഭാതത്തിൽ റോമായ്ക്കും ലോകത്തിനും ആശീർവാദം നല്കിയ ഫ്രാൻസിസ് പാപ്പയുടെ ദുർബലവും എന്നാൽ സുധീരവുമായ ആ ശബ്ദം ഇപ്പോഴും നമ്മുടെ ചെവികളിൽ മുഴങ്ങുന്നുണ്ട്! അതേ അനുഗ്രഹം തുടരാൻ എന്നെ അനുവദിക്കുക.

ദൈവം നമ്മെയെല്ലാവരെയും സ്നേഹിക്കുന്നു, തിന്മ പ്രബലപ്പെടില്ല! നാമെല്ലാവരും ദൈവത്തിന്റെ കൈകളിലാണ്. അതിനാൽ, ഭയമില്ലാതെ, ദൈവവുമായും പരസ്പരവും കൈകോർത്ത് നമുക്കു മുന്നോട്ട് പോകാം. നമ്മളെല്ലാം ക്രിസ്തുവിന്റെ ശിഷ്യരാണ്. ക്രിസ്തു നമുക്ക് മുമ്പേയുണ്ട്. ലോകത്തിന് അവിടുത്തെ പ്രകാശം ആവശ്യമാണ്. ദൈവത്തിനും അവിടുത്തെ സ്നേഹത്തിനും എത്തിച്ചേരാനുള്ള ഒരു പാലമായി ക്രിസ്തുവിനെ മനുഷ്യരാശിക്ക് ആവശ്യമുണ്ട്. സംഭാഷണത്തിലൂടെയും കണ്ടുമുട്ടലുകളിലൂടെയും പാലം പണിയുന്നവരാകാൻ നിങ്ങൾ ഞങ്ങളെയും പരസ്പരവും സഹായിക്കുക. അങ്ങനെ എല്ലായ്പ്പോഴും സമാധാനത്തോടെ ഒരു ജനമായി നമുക്ക് ഒരുമയോടെ നീങ്ങാം. ഫ്രാൻസിസ് മാർപാപ്പയ്ക്ക് നന്ദി!

എല്ലായ്പ്പോഴും സമാധാനവും നീതിയും തേടുന്ന, സുവിശേഷം പ്രഘോഷിക്കാനും മിഷനറിമാരായിരിക്കാനും ഭയമില്ലാത്ത, യേശുക്രിസ്തുവിനോട് വിശ്വസ്തതയുള്ള സ്ത്രീ-പുരുഷന്മാരായി വർത്തിക്കുന്ന ഒരുമയുള്ള സഭയിൽ പത്രോസിന്റെ പിൻഗാമിയായിരിക്കാനും നിങ്ങളോടൊപ്പം ചരിക്കാനുമായി എന്നെ തിരഞ്ഞെടുത്ത എല്ലാ സഹോദര കർദ്ദിനാളന്മാർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

“നിങ്ങളോടൊപ്പം ഞാൻ ഒരു ക്രിസ്ത്യാനിയും നിങ്ങൾക്കു വേണ്ടി ഒരു മെത്രാനുമാണ്” എന്ന് പറഞ്ഞ വിശുദ്ധ അഗസ്റ്റിന്റെ മകനാണ് ഞാൻ. ഈയർത്ഥത്തിൽ, നമുക്കെല്ലാവർക്കും ഒരുമിച്ച് ദൈവം നമുക്കായി ഒരുക്കിവച്ചിട്ടുള്ള മാതൃരാജ്യത്തേക്ക് പ്രയാണം ചെയ്യാം.

റോമിലെ സഭയ്ക്ക് ഒരു പ്രത്യേക അഭിവാദ്യം! ഒരു മിഷനറി സഭയായിരിക്കാൻ, പാലങ്ങളും സംഭാഷണങ്ങളും സൃഷ്ടിക്കുന്ന, ഈ ചത്വരം പോലെ എപ്പോഴും തുറന്ന കൈകളോടെ നമ്മുടെ സഹായവും സാന്നിധ്യവും സംഭാഷണവും സ്നേഹവും ആവശ്യമുള്ള ഏവരെയും സ്വീകരിക്കുന്ന ഒരു സഭയായിരിക്കാൻ നാം നിരന്തരം പരിശ്രമിക്കണം.

പരിഭാഷ: ഫാ. ജോഷി മയ്യാറ്റിൽ

Previous Post

കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് ഇനി ലിയോ പതിനാലാമൻ പാപ്പ

Next Post

കേരളത്തിലെ ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനം (CLAP-25) സമാപിച്ചു

Next Post
കേരളത്തിലെ ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനം (CLAP-25) സമാപിച്ചു

കേരളത്തിലെ ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനം (CLAP-25) സമാപിച്ചു

No Result
View All Result

Recent Posts

  • ബാറുകളുടെ സമയം വർദ്ധിപ്പിച്ചതിന് പിന്നില്‍ അബ്‌കാരി പ്രീണന നയം; സര്‍ക്കാരിനെതിരെ കെ‌സി‌ബി‌സി
  • ‘ഉറവയിലേക്ക്’; മതബോധന വിദ്യാർഥികൾക്ക് ക്ലാസുകളൊരുക്കി പുല്ലുവിള ഇടവക മതബോധന സമിതി
  • കെ.സി.വൈ.എം. വാർഷിക സെനറ്റും ജൂബിലി വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
  • കഴക്കൂട്ടം ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി സംഗമം നടത്തി
  • ‘നോമ്പ്: ദൈവത്തോടൊപ്പം കുടുംബത്തോടൊപ്പം’; മാധ്യമമുക്ത കുടുംബമണിക്കൂർ ക്യാമ്പയിന്‌ തുടക്കംകുറിച്ച് കുടുംബശുശ്രൂഷ ഗ്രാറ്റിറ്റ്യൂഡ് ദിനമാചരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ബാറുകളുടെ സമയം വർദ്ധിപ്പിച്ചതിന് പിന്നില്‍ അബ്‌കാരി പ്രീണന നയം; സര്‍ക്കാരിനെതിരെ കെ‌സി‌ബി‌സി
  • ‘ഉറവയിലേക്ക്’; മതബോധന വിദ്യാർഥികൾക്ക് ക്ലാസുകളൊരുക്കി പുല്ലുവിള ഇടവക മതബോധന സമിതി
  • കെ.സി.വൈ.എം. വാർഷിക സെനറ്റും ജൂബിലി വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
  • കഴക്കൂട്ടം ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി സംഗമം നടത്തി
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.