കഴക്കൂട്ടം: വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന നാലുവർഷ ബിരുദ കോഴ്സ് ഈ വർഷം മുതൽ മരിയൻ ആർട്സ് & സയൻസ് കോളേജിൽ നടപ്പിലാക്കും. ഇതിന്റെ ഭാഗമയി വിദ്യാർഥികൾക്ക് അവബോധം നൽകാനായി അതിരൂപത വിദ്യാഭ്യാസ ശൂശ്രുഷയുടെയും കോളേജിന്റെയും ആഭിമുഖ്യത്തിൽ ഓറിയന്റേഷൻ ക്ലാസുകൾ വിവിധ ഫൊറോനകളിലും വിവിധ സെന്ററുകളിലും നടന്നു. ഓറിയന്റേഷൻ ക്ലാസ്സിന്റെ ഉദ്ഘാടനം അതിരൂപത വിദ്യാഭ്യസ കമ്മിഷൻ ഡയറക്ടർ റെവ. ഫ്ര. സജു റോൾഡൻ നിർവഹിച്ചു. മരിയൻ കോളേജ് ഓഫ് ആർട്സ് & സയൻസ് പ്രിൻസിൽ പ്രൊഫ. ഫ്രാൻസിസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
നാലുവർഷ ബിരുദ കോഴ്‌സുകൾക്ക് ചേരുന്നവർക്ക് മൂന്നാംവർഷം പൂർത്തിയാകുന്ന ഘട്ടത്തിൽ എക്സിറ്റ് ഓപ്‌ഷൻ ഉണ്ടാകും. അതായത് മൂന്നാം വർഷം പൂർത്തിയാകുമ്പോൾ കോഴ്സ് മതിയാക്കി ബിരുദം നേടാം. അല്ലാത്തപക്ഷം ഇവർക്ക് നാലാം വർഷ പഠനത്തിലേക്ക് കടക്കാവുന്നതാണ്. വ്യവസായ സ്ഥാപനങ്ങളിലെ ഇന്റേൺഷിപ്, വൊക്കേഷണൽ ട്രെയിനിങ്, ഗവേഷണം എന്നിവയായിരിക്കും നാലാം വർഷത്തിൽ ഉണ്ടാവുക. നാലാം വർഷം പൂർത്തിയാകുമ്പോൾ ഇവർക്ക് കിട്ടുക ഓണേഴ്‌സ് ബിരുദം ആയിരിക്കും. നാലുവർഷ ബിരുദം കഴിഞ്ഞാൽ ഒരു വർഷം കൊണ്ട് പിജി കോഴ്സ് പൂർത്തീകരിക്കാനുള്ള ലാറ്ററൽ എൻട്രി സീറ്റുകളുണ്ടാകും. ഓണേഴ്സ് വിത്ത് റിസർച്ച് പൂർത്തിയായാൽ നേരിട്ട് പി എച്ച് ഡി പ്രവേശനം, മിടുക്കരായ വിദ്യാർത്ഥികൾക്ക് വേഗത്തിൽ പഠനം പൂർത്തിയാക്കാൻ n – 1 സെമസ്റ്റർ സംവിധാനം എന്നീ സവിശേഷതകൾ കൂടിയുണ്ട്. ഉപരിപഠനത്തിനുള്ള സാധ്യത എളുപ്പമാക്കാൻ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഈ മാറ്റം ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും തുടര്‍പഠനത്തിനും തൊഴിലിനും ഏറെ സഹായകരമാകുന്ന നാലുവർഷ ഓണേഴ്സ് ബിരുദ കോഴ്സ് മാനേജ്മെന്റ് സീറ്റിനായി www.mcas.ac.in/ എന്ന കോളേജ് സൈറ്റിൽ ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരങ്ങൾ 9526605413 എന്ന നമ്പരിൽ ലഭ്യമാണ്.