പാളയം: പാളയം ഫെറോന ബി.സി.സി-യും കുടുബ ശുശ്രൂഷ സമതിയും സംയുക്തമായി ലിയോ പാപ്പയുടെ പ്രഥമ ചാക്രികലേഖനം, “മനുഷ്യ മഹത്വം” [Magnifica Humanitas], “മാധ്യമ വിമുക്ത കൂടുബമണിക്കൂർ” എന്നിവ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. പാളയം കത്തീഡ്രൽ ദേവാലയത്തിലെ സെന്റ്. മദർ തെരേസ ഹാളിൽവച്ച് നടന്ന സെമിനാർ പാളയം ഫെറോനാ വികാരി മോൺ. വിൽഫ്രഡ് ഉദ്ഘാടനം ചെയ്തു. ബി.സി.സി വൈദീക കോഡിനേറ്റർ ഫാ. നിജു അജിത്, കുടുബ ശുശ്രൂഷ സമിതി വൈദീക കോഡിനേറ്റർ ഫാ. ജൂലിയസ് സാവിയോ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാ. വിജിൽ ജോർജ് ക്ലാസ് നയിച്ചു. ഫെറോന ആനിമേറ്റർ സി. സോണിയ, കുടുബ ശൂശ്രൂഷ സമിതി ഫെറോന സെക്രട്ടറി സോഫിയ ഡാനിയേൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കി. ഫെറോന കോഡിനേറ്റർ രാജപ്പൻ സ്വാഗതവും, പോൾ പട്ടത്താനം നന്ദിയും അർപ്പിച്ചു.

