ചെറുവെട്ടുകാട്: വലിയതുറ ഫെറോനയിൽ ഏകസ്ഥരുടെ കൂടിവരവ് മേയ് 24 ശനിയാഴ്ച ചെറുവെട്ടുകാട് കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഫെറോന കോഡിനേറ്റർ ഫാ. അജയ് പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഫെറോന കൺവീനർ ശ്രീമതി ഫബിയോള സ്വാഗതം അർപ്പിച്ചു. ഫാദർ ജോസഫ് കപ്പൂച്ചിൻ ഏകസ്ഥർക്കു വേണ്ടിയുള്ള ക്ലാസിന് നേതൃത്വം നൽകി. ഏകസ്ഥ ജീവിതത്തിലെ വെല്ലുവിളികൾ ക്രിസ്തുവിനോടു ചേർന്നുനിന്ന് തരണം ചെയ്ത് ജീവിതം സന്തോഷഭരിതമാക്കാമെന്ന് ക്ലാസിൽ വിവരിച്ചു. തുടർന്ന് ഫെറോന തലത്തിൽ ഏകസ്ഥരുടെ ഫോറം രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ചെറുവെട്ടുകാട് കുടുംബപ്രേഷിത ശുശ്രൂഷ കൺവീനർ ശ്രീമതി ഗ്രേസി കൃതജ്ഞതയർപ്പിച്ചു.