പരുത്തിയൂർ :പുല്ലുവിള ഫറോന കുടുംബശ്രൂശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഇടവകകളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി റിമോട്ട് പ്രിപ്പറേഷൻ ക്ലാസ് നടത്തി. ജീവിത നൈപുണ്യ പരിശീലനവും വിവിധതരം വിളികളും പരിചയപ്പെടുത്തലാണ് റിമോട്ട് പ്രിപ്പറേഷൻ ക്ലാസ്. ട്രെയിനർമാരായ ശ്രീ രൂബർട്ട് പീറ്റർ & ടീം ജീവിതത്തിലുണ്ടാകേണ്ട ലക്ഷ്യത്തെക്കുറിച്ചും അതിനായി ആർജിച്ചെടുക്കേണ്ട പരിശ്രമങ്ങളെ കുറിച്ചും വിവിധതരം പ്രവർത്തനാധിഷ്ഠിത ബോധവത്കരണത്തിലൂടെ വിശദീകരിച്ചു. ഇടവക വികാരി ഫാ. ഡേവിഡ്സൺ അധ്യക്ഷത വഹിച്ച പരിശീലന പരിപാടിക്ക് മതബോധന സമിതി പ്രധാന അധ്യാപിക ശാളറ്റ് സ്വാഗതവും ഫെറോന ആനിമേറ്റർ സുശീല ജോ ആശംസയും സിസ്റ്റർ റീമ കൃതജ്ഞതയും അർപ്പിച്ചു.