പേട്ട: പേട്ട ഫൊറോനാ അൽമായ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ വികാസ് നഗർ ഇടവകയിലെ ശ്രീ സെൽവൻ – ലേഖ ദമ്പതികളുടെ ഭവന പദ്ദതിക്ക് സാമ്പത്തിക സഹായം നൽകി. ഫൊറോന വിദ്യാഭ്യാസ, അൽമായ സമിതികളിലെ സജീവ പ്രവർത്തകയാണ് ലേഖ. സാമ്പത്തിക സഹായം അൽമായ ശുശ്രുഷ കോർഡിനേറ്റർ ഫാ. ദേവസ്യ കൈമാറി. ജൂബിലി വർഷത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ കരം പിടിച്ച് പ്രത്യാശയുടെ തീർഥാടകരാകാൻ ഇത്തരം പുണ്യപ്രവർത്തികൾ നമ്മെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫൊറോനാ അൽമായ കൺവീനർ ആന്റണി ആൽബർട്ട്, KLCA രൂപത വൈസ് പ്രസിഡന്റ് ജോയ്, ഫൊറോനാ അൽമായ സെക്രട്ടറി അജയ് ജോസ്, ആനിമേറ്റർ ശോഭ ഷിജു എന്നിവർ സന്നിഹിതരായിരുന്നു.