കൊച്ചുതുറ: പുല്ലുവിള ഫെറോന ബി സി സി കമ്മീഷന്റെ നേതൃത്വത്തിൽ ജൂബിലി ആചരണത്തിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള വണക്കത്തിന്റെയും ഭാഗമായി ഇടവകകളിൽ ലിറ്റിൽവേ രൂപീകരിക്കുന്നു. ഇതിന്റെ മുന്നോടിയായിയുള്ള പരിശീലന പരിപാടി കൊച്ചുതുറ ഇടവകയിൽ നടന്നു. ഫൊറോനയിലെ ബിസിസി കോഡിനേറ്റർമാർക്കും സിസ്റ്റർ ആനിമേറ്റേഴ്സിനും റിസോഴ്സ് ടീം അംഗങ്ങൾക്കുമായി നടന്ന പരിശീലനത്തിന് അതിരൂപത കെ.സി.എസ്.എൽ ഡയറക്ടർ ഫാ. ഡേവിഡ്സൺ നേതൃത്വം നൽകി.
എന്താണ് ലിറ്റിൽവേ?, ലിറ്റിൽവേ രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ, സഹായക സമിതികൾ, യോഗക്രമം, തുടർ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു. അതോടൊപ്പം രൂപതയിലെ വിവിധ കുട്ടികളുടെ കൂട്ടായ്മകൾ, വിശുദ്ധ പദവിയിലേക്കുള്ള വിശുദ്ധ കൊച്ചുത്രേസ്യയുടെ കുറുക്കുവഴികൾ, കുട്ടികൾക്കായുള്ള ഡയറി എന്നിവ പരിചയപ്പെടുത്തി. ഫൊറോന ബി.സി.സി വൈദിക കോഡിനേറ്റർ ഫാ. ഫ്രഡി ജോയ് അധ്യക്ഷത വഹിച്ച പരിശീലന പരിപാടിക്ക് ഫൊറോന ആനിമേറ്റർ സുശീല ജോ സ്വാഗതവും ഫെറോന സെക്രട്ടറി ബിജു കൃതജ്ഞതയും അർപ്പിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി എൺപതോളം പേർ പരിപാടിയിൽ പങ്കെടുത്തു.