മാർത്താണ്ഡൻതുറ: മാർത്താണ്ഡൻതുറ ഇടവക സെന്റ്. അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിൽ യുവജനങ്ങൾക്ക് ലഹരി ഉപയോഗത്തിന്റെ ആരോഗ്യ സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ച് മനസിലാക്കുവാനും ഭാവിജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്താനും സഹായിക്കുന്ന മുക്തി യുവജന സംഗമം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. സുരേഷ് പയസ് ഉദ്ഘാടനം ചെയ്ത പൊതുസമ്മേളനത്തിൽ സിസ്റ്റർ. സിസിലി സ്വാഗതം ആശംസിക്കുകയും ഇടവക സെക്രട്ടറി സെൽവദാസൻ അദ്ധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. തുടർന്ന് ഡോ. ജെ. ജയാനന്ദൻ നയിച്ച ബോധവത്ക്കരണ ക്ലാസ്സിൽ യുവജനങ്ങൾ ലഹരിക്കെതിരെ സത്യപ്രതിഞ്‌ജ ചെയ്തു. ഇതിനോടനുബന്ധിച്ച് ചൈൽഡ് പാർലമെന്റ് കുട്ടികളുടെ മൈം ഷോ, ഡാൻസ്, ഫ്രീഡം വാൾ പെയിന്റിംഗ്, എക്സിബിഷൻ, ലഹരിയുടെ ദോഷങ്ങൾ വെളിവാക്കുന്ന ഷോട്ട് ഫിലിം പ്രദർശനം എന്നിവ നടന്നു. ഫെറോന ആനിമേറ്റർ ശ്രീമതി. കനിജ പീറ്റർ നന്ദി പറഞ്ഞു.