തിരുവനന്തപുരം നഗരസഭാ മേയർക്കും വാർഡ് കൗൺസിലർമാർക്കും നിവേദനം നൽകി സ്ത്രീ കൂട്ടായ്മ. മത്സ്യ വിപണന സ്ത്രീകൾക്ക് നേരെ ഉയർന്നുവരുന്ന അതിക്രമങ്ങൾ, ഗുരുതരമായ കൈയേറ്റങ്ങൾ,തൊഴിൽ ഇടങ്ങളിലെ ജല ദൗർലഭ്യം, ശുചിത്വ കുറവ്, മാലിന്യം കുമിഞ്ഞ് കൂടിയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇവ ചൂണ്ടിക്കാട്ടിയാണ് അതിരൂപത സാമൂഹിക ശുശ്രുഷ സമിതിയുടെയും മത്സ്യവിപണന സ്ത്രീ ഫോറത്തിന്റെയും നേതൃത്വത്തിൽ നിവേദനം നൽകിയത്. പൂന്തുറ, വലിയതുറ ഭാഗങ്ങളിലായി പ്രവർത്തിച്ചു വരുന്ന സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് നഗരസഭാ പരിധിയിലെ കുമരിച്ചന്ത, പാച്ചല്ലൂർ മണക്കാട്, മുക്കോല, പാളയം, ചാല, കല്ലുമൂട് എന്നി ചന്തകളിലും മത്സ്യവിപണനം നടക്കുന്ന മറ്റ് പ്രദേശങ്ങളിലെയും പ്രാഥമിക സൗകര്യങ്ങളെ വിലയിരുത്തിയും നിലവിലെ പ്രശ്നങ്ങളും അവയ്ക്കനുയോജ്യമായ പരിഹാര മാർഗ്ഗ നിർദ്ദേശങ്ങളുമാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മത്സ്യ കച്ചവട സ്ത്രീകളെ പ്രതിനിധികരിച്ച് മത്സ്യ കച്ചവട സംഘടനകളുടെ അനിമേറ്റർമാരും, എസ് എച് ജി അനിമേറ്ററും റീജിയണൽ അസ്സിസ്റ്റന്റും കമ്മ്യൂണിറ്റി ഓർഗനൈസറും സന്നിഹിതരായിരുന്നു.