കഴക്കൂട്ടം: മരിയൻ എഞ്ചിനീയറിംഗ് കോളേജിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മരിയൻ ഫിലിം ക്ലബും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി ജൂലൈ 25 ന് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും ഗാനരചയിതാവും ആയ സുജേഷ് ഹരി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. അഭിനേതാവും പൂർവ വിദ്യാർത്ഥിയുമായ ദീപക് ദിലീപ് മുഖ്യാതിഥിയായി.പ്രിൻസിപ്പൽ ഡോ. അജിത് പ്രഭു വി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഫിലിം ഫെസ്റ്റ് കോർഡിനേറ്റർമാരായ രജനീഷ് ആർ ചന്ദ്രൻ , സൗമ്യ കെ.പി , ഫിലിം ക്ലബ് ഭാരവാഹികളായ അഭിനവ് , ദേവ കല്യാണി തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് കുമ്പളങ്ങി നൈറ്റ്സ് , ദ ലഞ്ച് ബോക്സ് എന്നീ ചിത്രങ്ങൾ കോളേജിലെ ഗാലറി ഹാളിൽ പ്രദർശിപ്പിച്ചു. കുട്ടികളുടെ മികച്ച പങ്കാളിത്തത്താൽ ഫിലിം ഫെസ്റ്റിവൽ ശ്രദ്ധേയമായി.

