കഴക്കൂട്ടം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും കോളേജ് കരസ്ഥമാക്കിയ സ്വയംഭരണ പദവി പ്രഖ്യാപനവും മരിയൻ എഡ്യൂസിറ്റി ക്യാമ്പസിലെ ബിഷപ്പ് ദെരേര ഹാളിൽ വെച്ച് നടന്നു. ചടങ്ങിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പും കോളേജ് പാട്രണുമായ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ചു. ബഹുമാന്യനായ കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ഉദ്ഘാടനവും, സിൽവർ ജൂബിലി മന്ദിരത്തിന്റെ തറക്കല്ലിടലും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നിർവ്വഹിച്ചു
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോൺ കോളേജിന്റെ സ്വയംഭരണ പദവി പ്രഖ്യാപിച്ചു . ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി. പി. ജോൺ പുതിയ അക്കാദമിക് പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച റിസർച്ച് സെന്ററുകളുടെ ഉദ്ഘാടനം കെ.ടി.യു വൈസ് ചാൻസലർ ഡോ. സിസ തോമസ് നിർവ്വഹിച്ചു. തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ മോസ്റ്റ് റവ. ഡോ. ക്രിസ്തുദാസ് രാജപ്പൻ രജത ജൂബിലി സ്മരണിക പ്രകാശനം ചെയ്ത ചടങ്ങിൽ ചിറയിൻകീഴ് എം.എൽ.എ ശ്രീമതി രമ്യ ഹരിദാസ് പുതിയ അക്കാദമിക് വർഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് സ്ഥാപക പാട്രൺ മോസ്റ്റ് റവ. ഡോ. എം. സൂസപാക്യം പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.
തിരുവനന്തപുരം അതിരൂപത വികാരി വെരി റവ. മോൺ. യുജിൻ എച്ച്. പെരേര രജതജൂബിലി ചാരിറ്റി പ്രോഗ്രാമിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കോളേജ് ബർസാർ റവ. ഫാ സിബിൻ ജി. NSS യൂണിറ്റിനുള്ള രജത ജൂബിലിയുടെ ഓർമ്മയ്കായി വൃക്ഷത്തൈകൾ കൈമാറി. ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ റവ. ഫാ ഡോ. എ. ആർ. ജോൺ സ്വാഗതവും, പ്രിൻസിപ്പൽ ഡോ. അജിത് പ്രഭു വി. നന്ദിയും പറഞ്ഞു. ഡീൻ ഡോ. എ സാംസൺ പുതിയ അദ്ധ്യായന വർഷത്തെ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു

