പാറ്റൂർ: പാളയം ഫെറോന കെ.എൽ.സി.എ ആനിമസ്ക്രീൻ അനുസ്മരണ ദിവ്യബലിയും അനുസ്മരണ സമ്മേളനവും നടത്തി. പാറ്റൂർ സെമിത്തേരി പള്ളിയിൽ നടന്ന അനുസ്മരണ ദിവ്യബലിക്ക് അൽമായ ശ്രൂശൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമദോ മുഖ്യകാർമികത്വം വഹിച്ചു. ഫെറോന വൈദിക കോ-ഓർഡിനേറ്റർ ഫാ സെബാസ്റ്റ്യൻ സഹകാർമികനായിരുന്നു. ആനിമസ്ക്രീൻ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ ഫെറോന പ്രസിഡന്റ് ഷാജൻ മാർട്ടിൻ അധ്യക്ഷത വഹിച്ചു. ഫാ. ബീഡ് മനോജ് അമദോ, കെ.എൽ.സി.എ പ്രസിഡന്റ് സുരേഷ് പീറ്റർ, സെക്രട്ടറി സുരേഷ് സേവ്യർ, സംസ്ഥാന വൈസ് പ്രസിഡന്റ് പാട്രിക് മൈക്കിൾ, വട്ടിയൂർക്കാവ്- പേട്ട ഫെറോന ഭാരവാഹികൾ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഫെറോന കെ.എൽ.സി.എ സെക്രട്ടറി യേശുരാജ് സ്വാഗതവും കോ-ഓർഡിനേറ്റർ ഫാ. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
