ശാന്തിപുരം: ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ആദരിച്ചു. SSLC,+2, പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെയും, പ്രൊഫഷണൽ കോഴ്സുകൾ (MBBS, B.Tech) പൂർത്തിയാക്കയവരെയുമാണ് ആദരിച്ചത്. ദിവ്യബലി മധ്യേ ഇടവക വികാരി ഫാ. ഹൈയസിന്ത് എം. നായകം ആശംസാ ഫലകവും, ക്യാഷ് അവാർഡും നൽകി. ഇടവക വിദ്യാഭ്യാസ സമിതി കൺവീനർ ജിൻസി ഫ്രാങ്കോ, സെക്രട്ടറി ജ്യോതി, സമിതിയംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
